ധനകാര്യം

ഓഹരി വിപണിയില്‍ തകര്‍ച്ച; സെന്‍സെക്‌സ് 1500 പോയിന്റ് താഴ്ന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. മുംബൈ വിപണി വ്യാപാരത്തുടക്കത്തില്‍ തന്നെ 1500ലേറെ പോയിന്റ് താഴ്ന്നു. നിഫ്റ്റി 17,000ന് താഴെയെത്തി. 

ബിഎസ്ഇ സെന്‍സെക്‌സ് ഇന്നു വ്യാപാരം തുടങ്ങിയപ്പോള്‍ 1540 പോയിന്റാണ് താഴ്ന്നത്. നിഫ്റ്റി 458.20 പോയിന്റും ഇടിഞ്ഞു. സെന്‍സെക്‌സില്‍ മുന്‍നിര ഓഹരികളായ എസ്ബിഐ, ടാറ്റാ സ്റ്റീല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവ നാലു ശതമാനത്തിലേറെ താഴെയെത്തി. 

യുക്രെയ്ന്‍-റഷ്യ സംഘര്‍ഷം മറ്റ് ഏഷ്യന്‍ വിപണികളിലും പ്രതിഫലിച്ചു. ടോക്കിയോ സൂചിക 2.6 ശതമാനമാണ് ഇടിഞ്ഞത്. ഷാങ്ഹായ്, ഹോങ്കോങ്, സിയോള്‍ വിപണികളിലും തകര്‍ച്ചയുണ്ടായി.

സ്വര്‍ണത്തിനും ഇടിവ്

കേരളത്തില്‍ കഴിഞ്ഞ ദിവസം കുതിച്ചു കയറിയ സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 400 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 37,040 രൂപ. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4630ല്‍ എത്തി.

ശനിയാഴ്ച പവന് 800 രൂപയാണ് ഒറ്റയടിക്കു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,440 രൂപയില്‍ എത്തി. രണ്ടു വര്‍ഷത്തിനിടെ ആദ്യമാണ് ഒറ്റ ദിവസം ഇത്രയും വില കൂടന്നത്.

ഏതാനും ദിവസമായി സ്വര്‍ണ വില വര്‍ധനയാണ് പ്രകടിപ്പിച്ചുകൊണ്ടിരുന്നത്. ഒരാഴ്ച കൊണ്ട് 1360 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന വിലയാണ് ശനിയാഴ്ചയിലേത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം ; രണ്ടു ലക്ഷം രൂപ പിഴ

ബൂത്തില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പരിശോധന, മുസ്ലീം സ്ത്രീകളുടെ മുഖാവരണം മാറ്റി; മാധവി ലതയ്‌ക്കെതിരെ കേസ്; വീഡിയോ

കാനില്‍ ഇന്ത്യന്‍ വസന്തം, പ്രദര്‍ശനത്തിനെത്തുന്നത് എട്ടു ചിത്രങ്ങള്‍; അഭിമാനമായി കനിയും ദിവ്യപ്രഭയും

കൊല്ലത്ത് വനിതാ ഡോക്ടര്‍ക്ക് ആശുപത്രിയില്‍വച്ച്‌ മുഖത്തടിയേറ്റു; പൊലീസ് കേസ് എടുത്തില്ലെന്ന് ആരോപണം

മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് സ്വാതി മലിവാളിനെ കെജരിവാളിന്റെ പിഎ തല്ലി; രാഷ്ട്രീയ വിവാദം