ധനകാര്യം

മാരുതി കാര്‍ വില വര്‍ധിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി വിവിധ മോഡലുകളുടെ വില ഉയര്‍ത്തി. 4.3 ശതമാനം വരെയാണ് വര്‍ധന. പുതിയ വില പ്രാബല്യത്തില്‍ വന്നതായി മാരുതി അറിയിച്ചു.

നിര്‍മാണ ചെലവില്‍ വന്ന വര്‍ധനയുടെ അടിസ്ഥാനത്തിലാണ് വില വര്‍ധിപ്പിച്ചതെന്ന് മാരുതി റെഗുലേറ്ററി ഫയലിങ്ങില്‍ പറയുന്നു. വിവിധ മോഡലുകള്‍ക്ക് 0.1 ശതമാനം മുതല്‍ 4.3 ശതമാനം വരെയാണ് വില ഉയരുക. 

ഓള്‍ട്ടോ മുതല്‍ എസ് ക്രോസ് വരെയുള്ള മോഡലുകളാണ് മാരുതി വിപണിയില്‍ ഇറക്കുന്നത്. കഴിഞ്ഞ  വര്‍ഷം മൂന്നു തവണ കമ്പനി വില വര്‍ധിപ്പിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ