ധനകാര്യം

തുടര്‍ച്ചയായ 15-ാം മാസവും പത്തിന് മുകളില്‍; ജൂണില്‍ പണപ്പെരുപ്പനിരക്ക് 15.18 ശതമാനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മൊത്തവിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്കില്‍ നേരിയ ആശ്വാസം. ജൂണില്‍ പണപ്പെരുപ്പനിരക്ക് 15.18 ശതമാനമായി താഴ്ന്നു. കഴിഞ്ഞ മാസം റെക്കോര്‍ഡ് ഉയരത്തിലായിരുന്നു പണപ്പെരുപ്പനിരക്ക്. മേയില്‍ 15.88 ശതമാനമാണ് പണപ്പെരുപ്പനിരക്കായി രേഖപ്പെടുത്തിയത്.

തുടര്‍ച്ചയായി 15-ാമത്തെ മാസമാണ് പണപ്പെരുപ്പനിരക്ക് രണ്ടക്കത്തില്‍ നില്‍ക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പനിരക്ക് ഉയര്‍ന്നുനില്‍ക്കാന്‍ മുഖ്യകാരണം. അസംസ്‌കൃത എണ്ണയുടെ വില ഉയര്‍ന്നുനില്‍ക്കുന്നതാണ് ഭക്ഷ്യവസ്തുക്കളുടെ വില കൂടാന്‍ ഇടയാക്കുന്നത്. 

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം മെയില്‍ 10.89 ശതമാനമായിരുന്നു.ജൂണില്‍ ഇത് 12.41 ശതമാനമായാണ് ഉയര്‍ന്നത്. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്കില്‍ നേരിയ ആശ്വാസമുണ്ട്. 7.04 ശതമാനത്തില്‍ നിന്ന് 7.01 ശതമായാണ് ജൂണില്‍ നിരക്ക് താഴ്ന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍