ധനകാര്യം

കറി പൗഡറുകളില്‍ അധിക അളവില്‍ കീടനാശിനി;  നിയന്ത്രിക്കേണ്ടത് കര്‍ഷകരെയെന്ന് നിര്‍മാതാക്കള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കറി പൗഡറുകളില്‍ കീടനാശിനിയുടെ അംശം ഹാനികരമായ വിധത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതിനു കാരണം കര്‍ഷകരുടെ വിവേചനരഹിതമായ കീടനാശിനി പ്രയോഗമാണെന്ന് നിര്‍മാതാക്കള്‍. കാര്‍ഷിക രംഗത്തെ കീടനാശിനി പ്രയോഗത്തില്‍ ഒരു നിയന്ത്രണവുമില്ലാത്തതാണ് അടിസ്ഥാന പ്രശ്‌നമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. വില്‍പ്പനയിലുള്ള ഒട്ടു മിക്ക ബ്രാന്‍ഡ് കറി പൊടികളിലും അനുവദനീയമായതിലും കൂടുതല്‍ കീടനാശിനി അംശമുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം.

''വിപണിയില്‍ ലഭ്യമായ കാര്‍ഷിക ഉത്പന്നങ്ങളാണ് ഞങ്ങള്‍ക്കു വാങ്ങാനാവുക. അതില്‍ ഞങ്ങള്‍ പ്രത്യേകമായി കീടനാശിനിയൊന്നും ചേര്‍ക്കുന്നില്ല. കീടനാശിനി പ്രയോഗത്തില്‍ ഒരു നിയന്ത്രണവുമില്ലാതെയാണ്, 90 ശതമാനം മുളകും ഉത്പാദിപ്പിക്കുന്നത്. 27 തരത്തില്‍പ്പെട്ട കീടനാശിനികള്‍ വിലക്കണമെന്ന് മൂന്നു വര്‍ഷമായി ഞങ്ങള്‍ ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിങ്ങനെ അനിയന്ത്രിതമായി തുടര്‍ന്നാല്‍ വരും തലമുറയാവും അനുഭവിക്കേണ്ടി വരിക' - ഓള്‍ ഇന്ത്യ സ്‌പൈസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം വൈസ് പ്രസിഡന്റ് ചെറിയാന്‍ സേവ്യര്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു. 

കയറ്റുമതിയില്‍ കേന്ദ്രീകരിക്കുന്ന കമ്പനികള്‍ പ്രത്യേകം ശ്രദ്ധ കൊടുത്ത് കര്‍ഷകരെക്കൊണ്ട് അധിക കീടനാശിനിയില്ലാതെ കൃഷി ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഉത്പന്നം പായ്ക്ക് ചെയ്യുന്നതിലുള്ള സാമഗ്രികള്‍ പോലും കമ്പനികള്‍ ആണ് എത്തിച്ചുനല്‍കുന്നത്. എങ്കിലേ ഉത്പന്നം കയറ്റുമതി ചെയ്യാനാവൂ- അദ്ദേഹം പറഞ്ഞു.

കയറ്റുമതിക്കായുള്ള ഉത്പന്നങ്ങള്‍ ഇത്തരത്തില്‍ അതീവ ശ്രദ്ധയോടെ തയാറാക്കുമ്പോള്‍ ആഭ്യന്തര വിപണിയില്‍ ഒരുതരത്തിലുള്ള നിയന്ത്രണങ്ങളും ഇല്ലെന്ന സൂചനയാണ് ഈ രംഗത്തുള്ളവര്‍ നല്‍കുന്നത്. കീടനാശിനിയുടെ അനുവദനീയ അളവ് എത്രയെന്നതു സംബന്ധിച്ച് വിവിധ ഏജന്‍സികള്‍ക്കു വ്യത്യസ്ത മാനദണ്ഡമാണ് ഉള്ളതെന്നും അവര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ