ധനകാര്യം

ചരിത്രത്തില്‍ ആദ്യം; ഫെയ്‌സ്ബുക്കിന്റെ വരുമാനത്തില്‍ കുറവ്, ഓഹരി വില ഇടിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

സാന്‍ഫ്രാന്‍സിസ്‌കോ: ചരിത്രത്തില്‍ ആദ്യമായിയ ഫെയ്‌സ്ബുക്കിന്റെ വരുമാനത്തില്‍ ഇടിവ്. ജൂണില്‍ അവസാനിച്ച പാദത്തില്‍ ഒരു ശതമാനത്തിന്റെ ഇടിവാണ് ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും മാതൃ കമ്പനിയായ മെറ്റ രേഖപ്പെടുത്തിയത്.

സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 2880 കോടി ഡോളര്‍ ആണ് മെറ്റയുടെ വരുമാനം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2907 കോടി ഡോളര്‍ ആയിരുന്നു ഇത്. 

വരുമാനത്തില്‍ ഇടിവുണ്ടായതായ റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്ന് ഫെയ്‌സ്ബുക്ക് ഓഹരി വില താഴ്ന്നു. 3.8 ശതമാനം ഇടിവാണ് ഓഹരി വിലയില്‍ ഉണ്ടായത്.

മെറ്റയുടെ ആകെ ലാഭത്തില്‍ 36 ശതമാനത്തിന്റെ കുറവാണ് ഈ പാദത്തില്‍ രേഖപ്പെടുത്തിയത്. മൂന്നാം പാദത്തില്‍ പ്രകടനം വീണ്ടും മോശമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം ; രണ്ടു ലക്ഷം രൂപ പിഴ

കൊല്ലത്ത് വനിതാ ഡോക്ടര്‍ക്ക് ആശുപത്രിയില്‍വച്ച്‌ മുഖത്തടിയേറ്റു; പൊലീസ് കേസ് എടുത്തില്ലെന്ന് ആരോപണം

മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് സ്വാതി മലിവാളിനെ കെജരിവാളിന്റെ പിഎ തല്ലി; രാഷ്ട്രീയ വിവാദം

84 വര്‍ഷത്തിനു ശേഷം സ്വിറ്റ്‌സര്‍ലന്‍ഡില്‍ വീണ്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു

മാഞ്ചസ്റ്ററിന്റെ ഓള്‍ഡ് ട്രഫോര്‍ഡില്‍ വന്‍ ചോര്‍ച്ച, മേല്‍ക്കൂരയില്‍ നിന്നു വെള്ളച്ചാട്ടം! (വീഡിയോ)