ധനകാര്യം

ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിച്ചോ? അവസാന തീയതി നാളെ; വൈകിയാല്‍ നടപടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നാളെ. തീയതി നീട്ടുന്നതു പരിഗണനയില്‍ ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഇതില്‍ അവസാന നിമിഷം മാറ്റം ഉണ്ടാവുമോയെന്നു വ്യക്തമല്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ തീയതി നീട്ടിയിരുന്നു. 

വ്യക്തികളും മാസ ശമ്പളം വാങ്ങുന്നവരുമാണ് മുഖ്യമായി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. സമയപരിധിക്കുള്ളില്‍ റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ പിഴ ഒടുക്കേണ്ടി വരും. കൂടാതെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മറ്റു പ്രയാസങ്ങളും നേരിടേണ്ടതായി വരാം.

ജുലൈ 31ന് മുമ്പ് എല്ലാവരും റിട്ടേണ്‍ സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു റവന്യൂ സെക്രട്ടറി തരുണ്‍ ബജാജ് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 5.89 കോടി പേരാണ് റിട്ടേണ്‍ നല്‍കിയത്. 

അവസാന നിമിഷം റിട്ടേണ്‍ സമര്‍പ്പിക്കുന്ന നിരവധി പേരുണ്ട്. കഴിഞ്ഞ തവണ പത്തു ശതമാനത്തോളം റിട്ടേണുകളാണ് അവസാന ദിവസം ഫയല്‍ ചെയ്തത്. ഇത്തവണ ഒരു കോടി വരെ റിട്ടേണ്‍ അവസാന നിമിഷം എത്താന്‍ സാധ്യതയുണ്ടെന്നാണ് വകുപ്പ് പ്രതീക്ഷിക്കുന്നതെന്ന് തരുണ്‍ ബജാജ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്