ധനകാര്യം

മാര്‍ഗനിര്‍ദേശം ലംഘിച്ചു; 16ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്‌സ്ആപ്പ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 16 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്‌സ്ആപ്പ്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഐടി നിയമം അനുസരിച്ച് മാസംതോറും വാട്‌സ്ആപ്പ് റിപ്പോര്‍ട്ട് പുറത്തിറക്കുന്നുണ്ട്. ഏപ്രിലിലെ റിപ്പോര്‍ട്ടിലാണ് പുതിയ കണക്ക്.

വാട്്‌സ്ആപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് 16ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനാണ് വാട്‌സ്ആപ്പ് മാര്‍ഗനിര്‍ദേശത്തിന് രൂപം നല്‍കിയത്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ഉപഭോക്താക്കളെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത കേസുകളിലാണ് മുഖ്യമായി നടപടി സ്വീകരിച്ചതെന്നും വാട്‌സ്ആപ്പ് വ്യക്തമാക്കി.

വ്യാജ വാര്‍ത്ത ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. സ്ഥിരീകരിക്കാത്ത സന്ദേശങ്ങള്‍ ഒന്നിലധികം ആളുകള്‍ക്ക് പങ്കുവെച്ച കേസുകളും നടപടിയുടെ ഭാഗമായതായി വാട്‌സ്ആപ്പ് വ്യക്തമാക്കുന്നു. വ്യാജ വാര്‍ത്തകള്‍ ഉള്‍പ്പെടെ കണ്ടെത്തുന്നതിന് വാട്‌സ്ആപ്പിന് സ്വന്തമായി സംവിധാനമുണ്ട്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദസഞ്ചാരിയാകാന്‍ ഗോപിചന്ദ്; ന്യു ഷെപ്പേഡ്25 വിക്ഷേപണം ഇന്ന്

ലുക്കൗട്ട് നോട്ടീസ് ഇറക്കി വിദേശത്തു നിന്നെത്തിച്ചു; പോക്‌സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

ജയിച്ചാൽ ബോളിവുഡ് വിടുമോ ? ചർച്ചയായി കങ്കണയുടെ മറുപടി

'ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്'; മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു, മുന്നറിയിപ്പുമായി പൊലീസ്