ധനകാര്യം

ടിക്കറ്റ് നിരക്ക് ഉയര്‍ത്താന്‍ വിമാന കമ്പനികള്‍; 15 ശതമാനം വര്‍ധനയ്ക്കു സാധ്യത

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിമാന യാത്രാക്കൂലി ഉയര്‍ത്താതെ മുന്നോട്ടുപോവാനാവില്ലെന്ന് സ്‌പൈസ് ജെറ്റ് സിഎംഡി അജയ് സിങ്. ഇന്ധന വില കുത്തനെ ഉയര്‍ന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും കമ്പനികളെ പ്രതികൂലമായി ബാധിക്കുകയാണെന്ന് അജയ് സിങ് പറഞ്ഞു. ടിക്കറ്റ് നിരക്കില്‍ പത്തു മുതല്‍ പതിനഞ്ചു ശതമാനം വരെ വര്‍ധന വരുത്തേണ്ടിവരുമെന്ന് സിങ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷം ജൂണിനു ശേഷം ഇന്ധന വിലയില്‍ 120 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി സ്‌പൈസ് ജെറ്റ് സിഎംഡി പറഞ്ഞു. ഇതു കമ്പനികള്‍ക്കു താങ്ങാനാവുന്ന സ്ഥിതിയല്ല ഉള്ളത്. വിമാന ഇന്ധനത്തിന്റെ നികുതി കുറയ്ക്കാന്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണം. നിലവില്‍ ലോകത്തെഏറ്റവും ഉയര്‍ന്ന നികുതിയാണ് ഇന്ത്യയില്‍ എടിഎഫിനു ചുമത്തുന്നതെന്ന് സിങ് പറഞ്ഞു.

ഇന്ധന വിലയുടെ ഭാരം ഇതുവരെ കമ്പനി തന്നെ താങ്ങുകയായിരുന്നു. പ്രവര്‍ത്തന ചെലവിന്റെ അന്‍പതു ശതമാനവും ഇന്ധന വിലയാണ്. ഇനിയും ഈ നിലയില്‍ മുന്നോട്ടുപോവാനാവില്ലെന്ന് കമ്പനി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍