ധനകാര്യം

ഒറ്റയടിക്ക് 17,135 രൂപ വര്‍ധിപ്പിച്ചു, വിമാന ഇന്ധനവില ഒരു ലക്ഷത്തിന് മുകളില്‍; സര്‍വകാല റെക്കോര്‍ഡ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഉയര്‍ന്നുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് വിമാന ഇന്ധനത്തിന്റെ വില വര്‍ധിപ്പിച്ചു. ഒറ്റയടിക്ക് 18 ശതമാനം വര്‍ധിപ്പിച്ചതോടെ വില സര്‍വകാല റെക്കോര്‍ഡിലെത്തി.

ഈ വര്‍ഷം ഇത് ആറാം തവണയാണ് വിമാനഇന്ധനത്തിന്റെ വില വര്‍ധിപ്പിക്കുന്നത്. ഇതോടെ ഒരു കിലോലിറ്റര്‍ വിമാന ഇന്ധനത്തിന്റെ വില ഒരു ലക്ഷം കടന്നു. ഇതാദ്യമായാണ് ഇത്രയും ഉയര്‍ന്നനിലവാരത്തില്‍ വില എത്തിയത്. 

18.3 ശതമാനം വര്‍ധിപ്പിച്ചതോടെ ഒരു കിലോലിറ്റര്‍ വിമാനഇന്ധനത്തില്‍ 
17,135 രൂപയാണ് കൂടിയത്. രാജ്യതലസ്ഥാനത്ത് 1,10,666 രൂപയാണ് ഒരു കിലോലിറ്റര്‍ വിമാന ഇന്ധനത്തിന്റെ വില. മാസത്തിന്റെ തുടക്കത്തിലും പകുതിയിലുമാണ് വിമാനഇന്ധനത്തിന്റെ വില നിര്‍ണയിക്കുന്നത്. രാജ്യാന്തര വിപണിയിലെ എണ്ണവിലയെ അടിസ്ഥാനമാക്കിയാണ് വിലനിര്‍ണയം.

യുക്രൈനിലെ റഷ്യന്‍ സൈനിക നടപടിയെ തുടര്‍ന്ന് ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില  ബാരലിന് 140 ഡോളര്‍ വരെ വര്‍ധിച്ചിരുന്നു. നിലവില്‍ നൂറിനോട് അടുപ്പിച്ചാണ് വില.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന