ധനകാര്യം

അപകടസാധ്യത, ഗൂഗിള്‍ ക്രോം അടിയന്തരമായി അപ്‌ഡേറ്റ് ചെയ്യണം; മുന്നറിയിപ്പ് 

സമകാലിക മലയാളം ഡെസ്ക്

ഗൂഗിള്‍ ക്രോം അടിയന്തരമായി അപ്‌ഡേറ്റ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദേശം. വിന്‍ഡോസ്, ലിനക്‌സ്, തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളില്‍ ഗൂഗിള്‍ ക്രോമിന് അപകടസാധ്യത നിലനില്‍ക്കുന്നതായാണ് മുന്നറിയിപ്പില്‍ പറയുന്നത്. സീറോ-ഡേ അപകടസാധ്യത മുന്നില്‍ കണ്ടാണ് ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് വേണ്ടി ഗൂഗിള്‍ അടിയന്തര സുരക്ഷാ അപ്ഡേറ്റ് മുന്നറിയിപ്പ് നല്‍കിയത്.

ഗൂഗിള്‍ ക്രോം പതിപ്പ് 99.0.4844.84-ലേക്ക് അടിയന്തരമായി അപ്ഡേറ്റ് ചെയ്യാനാണ് നിര്‍ദേശം. ഒറ്റ സുരക്ഷ പ്രശ്‌നം പരിഹരിക്കാനാണ് ഈ അപ്‌ഡേറ്റ്. അതീവ ഗൗരവമാണ് നിലവിലെ ആക്രമണ സാധ്യത എന്നും മുന്നറിയിപ്പില്‍ പറയുന്നു.

മാര്‍ച്ച് 25-ന് പ്രസിദ്ധീകരിച്ച ക്രോമിന്റെ അപ്‌ഡേറ്റ് അറിയിപ്പില്‍  'CVE-2022-1096 എന്നതില്‍ നിന്നുള്ള ആക്രമണം ഏതു രീതിയിലും പ്രതീക്ഷിക്കാമെന്ന് ഗൂഗിള്‍ പറയുന്നു. അതിനാല്‍ എല്ലാ ക്രോം ഉപയോക്താക്കളും അവരുടെ ബ്രൗസറുകള്‍ അടിയന്തിരമായി അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ ഗൂഗിള്‍ നിര്‍ദ്ദേശിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് 82 കാരന്‍ മരിച്ചു

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം

എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.47 ലക്ഷം കോടി രൂപയുടെ വര്‍ധന; 28,200 കോടി പിന്‍വലിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍