ധനകാര്യം

രൂപ വീണ്ടും റെക്കോര്‍ഡ് താഴ്ചയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍. ഇന്ന് വിനിമയത്തില്‍ 16 പൈസയുടെ ഇടിവ് രേഖപ്പെടുത്തിയപ്പോഴാണ് രൂപ താഴ്ചയില്‍ വീണ്ടും റെക്കോര്‍ഡിട്ടത്. ഡോളറിനെതിരെ 77.60 എന്ന നിലയിലേക്കാണ് രൂപ താഴ്ന്നത്.

ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ ഫണ്ടിന്റെ തിരിച്ചൊഴുക്കുമാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. വിനിമയത്തിന്റെ തുടക്കത്തില്‍ 77.57 എന്ന നിലയിലേക്ക് രൂപ താഴ്ന്നു. ഒരു ഘട്ടത്തില്‍ 77.61 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി. ഒടുവില്‍ 77.60 എന്ന നിലയില്‍ ഇന്നത്തെ വിനിമയം അവസാനിക്കുകയായിരുന്നു.

അസംസ്‌കൃത എണ്ണ വില ഉയര്‍ന്നതും രൂപയെ സ്വാധീനിച്ചു. അസംസ്‌കൃത എണ്ണവിലയില്‍ ഒരു ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.കഴിഞ്ഞ ദിവസം ഡോളറിനെതിരെ 77.44 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഞാന്‍ ഇതാ തിരിച്ചെത്തിയിരിക്കുന്നു, ഏകാധിപത്യം തകര്‍ത്ത് ജനാധിപത്യം തിരികെ പിടിക്കണം'

കെജരിവാള്‍ പുറത്തിറങ്ങി, ജയിലിന് മുന്നില്‍ ആഘോഷം

സംസ്ഥാനത്തെ ആശുപത്രികളില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന, കണ്ടെത്തിയത് 1,810 നിയമലംഘനങ്ങള്‍

പ്രതിഭയുടെ സവിശേഷ അടയാളം! ഡൊമിനിക്ക് തീം ടെന്നീസ് മതിയാക്കുന്നു

നിരവധി ക്രിമിനൽ, ലഹരി മരുന്ന് കേസുകൾ; യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു