ധനകാര്യം

സൈറസ് മിസ്ത്രിയെ നീക്കിയതില്‍ പുനപ്പരിശോധനയില്ല; ഹര്‍ജി സുപ്രീം കോടതി തള്ളി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ടാറ്റാ സണ്‍സിന്റെ എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ നീക്കം ചെയ്തതു ശരിവച്ച ഉത്തരവിനെതിരെ സപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് (എസ്പി) നല്‍കിയ പുനപ്പരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. ഉത്തരവ് പുനപ്പരിശോധിക്കാന്‍ കാരണമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള ബഞ്ചിന്റെ വിധി.

അതേസമയം ഉത്തരവില്‍ സൈറസ് മിസ്ത്രിക്കെതിരായ ചില പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ കോടതി നിര്‍ദേശിച്ചു. 2021 മാര്‍ച്ചിലാണ് സൈറസ് മിസ്ത്രിയെ നീക്കം ചെയ്ത ബോര്‍ഡ് നടപടി സുപ്രീം കോടതി ശരിവച്ചത്.

2012ല്‍ രത്തന്‍ ടറ്റയുടെ പിന്‍ഗാമിയായാണ് സൈറസ് മ്ിത്രി ടാറ്റ സണ്‍സിന്റെ തലപ്പത്ത് എത്തിയത്. നാലു വര്‍ഷത്തിനു ശേഷം മിസ്ത്രിയെ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നു നീക്കി. ഇതിനെതിരായ ഹര്‍ജിയില്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ മിസ്ത്രിക്ക് അനുകൂലമായി വിധി പറഞ്ഞിരുന്നു. ഇതിനെതിരെ ടാറ്റ ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ