ധനകാര്യം

എടിഎം കാര്‍ഡ് മറന്നുപോയോ?; ഫോണ്‍ ഉപയോഗിച്ച് പണം പിന്‍വലിക്കാം, അറിയേണ്ടതെല്ലാം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  എടിഎമ്മില്‍ പോയി പണം പിന്‍വലിക്കാന്‍ ചെല്ലുമ്പോള്‍, ചിലരെങ്കിലും കാര്‍ഡ് എടുക്കാന്‍ മറക്കാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ തിരിച്ചുപോയി കാര്‍ഡ് എടുത്ത് മടങ്ങി വരുന്നതാണ് പതിവ്. ഇടപാടുകാര്‍ക്ക് ഉണ്ടാവുന്ന ഈ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ യുപിഐയില്‍ സംവിധാനമുണ്ട്.

ഫോണിലെ യുപിഐ സംവിധാനം ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള സംവിധാനം നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഒരുക്കിയിട്ടുണ്ട്. എസ്ബിഐ പോലുള്ള ചില ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്കായി ഈ സേവനം നല്‍കുന്നുണ്ട്. ഇന്റര്‍ഓപ്പറബിള്‍ കാര്‍ഡ്‌ലെസ് കാഷ് പിന്‍വലിക്കല്‍ ഫീച്ചര്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. 

ഇന്റര്‍ഓപ്പറബിള്‍ കാര്‍ഡ്‌ലെസ് കാഷ് പിന്‍വലിക്കല്‍ ഓപ്ഷന്‍ സജ്ജമാക്കാന്‍ എല്ലാ ബാങ്കുകളോടും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. കാര്‍ഡ് തട്ടിപ്പില്‍ നിന്ന് ഒരുപരിധി വരെ രക്ഷപ്പെടാന്‍ ഇത് സഹായകമാണ് എന്നത് കൊണ്ടാണ് റിസര്‍വ് ബാങ്ക് ഈ ഫീച്ചറിനെ പ്രോത്സാഹിപ്പിക്കുന്നത്. നിലവില്‍ എസ്ബിഐ, പിഎന്‍ബി, എച്ച്ഡിഎഫ്‌സി തുടങ്ങിയ ബാങ്കുകളുടെ എടിഎമ്മുകളില്‍ ഇന്റര്‍ഓപ്പറബിള്‍ കാര്‍ഡ്‌ലെസ് കാഷ് പിന്‍വലിക്കല്‍ ഓപ്ഷന്‍ ലഭ്യമാണ്.

എടിഎമ്മുകളില്‍ നിന്ന് യുപിഐ ഉപയോഗിച്ച് പണം പിന്‍വലിക്കുന്ന വിധം ചുവടെ:

എടിഎമ്മില്‍ പോയി പണം പിന്‍വലിക്കുന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക

യുപിഐ ഓപ്ഷന്‍ തെരഞ്ഞെടുക്കുക

ക്യൂആര്‍ കോഡ് എടിഎം സ്‌ക്രീനില്‍ തെളിഞ്ഞുവരും

എടിഎം മെഷീനില്‍ തെളിഞ്ഞ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുക

മൊബൈലിലെ യുപിഐ ആപ്പ്് തുറന്നാണ് സ്‌കാന്‍ ചെയ്യേണ്ടത്

ആവശ്യമായ പണം രേഖപ്പെടുത്തുക. 

5000 രൂപ വരെ ഇത്തരത്തില്‍ പിന്‍വലിക്കാന്‍ സാധിക്കും

യുപിഐ പിന്‍ നല്‍കി വേണം ഇടപാട് പൂര്‍ത്തിയാക്കേണ്ടത്

കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കുന്നതിന് അധിക ഫീസ് ബാങ്കുകള്‍ ഈടാക്കുന്നില്ല. വ്യത്യസ്ത ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്നാണ് പണം പിന്‍വലിക്കുന്നതെങ്കില്‍ നിലവിലെ കാര്‍ഡ് പിന്‍വലിക്കല്‍ ചാര്‍ജ് ഈടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഗംഗാ സ്‌നാനത്തിന് ശേഷം മോദി നാളെ പത്രിക നല്‍കും; വാരാണസിയില്‍ ജനസാഗരമായി റോഡ് ഷോ; വീഡിയോ

കോഴിക്കോട് ജില്ലാ ജയിലില്‍ സംഘര്‍ഷം, ജാമ്യത്തിലിറങ്ങിയ തടവുകാര്‍ അതിക്രമിച്ചു കയറി; 3 ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; മൂന്ന് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

'നിനക്ക് വെള്ളം വേണോ? വേണ്ട കയര്‍ മതി'; ഓടി രക്ഷപ്പെടുന്നതിനിടയില്‍ കിണറ്റില്‍ വീണ ഇരട്ടക്കൊലക്കേസ് പ്രതിയെ പിടികൂടി പൊലീസ്

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്: എച്ച് ഡി രേവണ്ണക്ക് ജാമ്യം