ധനകാര്യം

വാട്‌സ്ആപ്പ് ഇന്ത്യ മേധാവി രാജിവെച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പിന്റെ ഇന്ത്യന്‍ മേധാവി രാജിവെച്ചു. അഭിജിത്ത് ബോസാണ് രാജിവെച്ചത്. മെറ്റ ഇന്ത്യയുടെ പബ്ലിക് പോളിസി തലവന്‍ രാജീവ് അഗര്‍വാളും രാജിവെച്ചിട്ടുണ്ട്. 

വാട്‌സ്ആപ്പ് ഇന്ത്യയുടെ ആദ്യ തലവനാണ് അഭിജിത്ത് ബോസ്. വാട്‌സ്ആപ്പിന്റെ ഇന്ത്യയിലെ വളര്‍ച്ചയ്ക്ക് വലിയ സംഭാവനകളാണ് അഭിജിത്ത് ബോസ് നല്‍കിയതെന്ന് കമ്പനി അറിയിച്ചു. സംരംഭകത്വ ലോകത്തിലേക്ക് വീണ്ടും പോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അഭിജിത്ത് ബോസ് പറഞ്ഞു. 

കുറച്ചുകാലമായി വാട്‌സ്ആപ്പ് ഇന്ത്യയുടെ മേധാവി സ്ഥാനം ഒഴിയണമെന്ന് പ്ലാന്‍ ചെയ്തിരുന്നു.കഴിഞ്ഞയാഴ്ച ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തീരുമാനം നീട്ടിവെയ്ക്കാന്‍ കമ്പനി ആഗ്രഹിച്ചതായും അഭിജിത്ത് ബോസ് അറിയിച്ചു.

രണ്ടാഴ്ച മുന്‍പാണ് വാട്‌സ്ആപ്പിന്റെ മാതൃ കമ്പനിയായ മെറ്റ ഇന്ത്യയുടെ തലവന്‍ അജിത് മോഹന്‍ രാജിവെച്ചത്. അടുത്തിടെ 11000 ജീവനക്കാരെയാണ് മെറ്റ പിരിച്ചുവിട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി