ധനകാര്യം

വിദ്യാഭ്യാസ ചെലവ് ഓര്‍ത്ത് ആശങ്കയുണ്ടോ?, പെണ്‍കുട്ടിയുടെ ഭാവി സുരക്ഷിതമാക്കാം; ഇതാ ഒരു പദ്ധതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ ഉപരിപഠനം ഉള്‍പ്പെടെ ഭാവിയിലെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന ലഘുസമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. വര്‍ഷം 250 രൂപയാണ് കുറഞ്ഞ നിക്ഷേപം. പ്രതിവര്‍ഷം ഒന്നരലക്ഷം രൂപ വരെ കുട്ടികളുടെ പേരില്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാം. 7.6 ശതമാനമാണ് പലിശ. 15 വര്‍ഷമാണ് കാലാവധി.

2014ലാണ് പെണ്‍കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്. പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് മുഖേനയോ മാതാപിതാക്കള്‍ക്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്. മുഴുവന്‍ തുകയും ആദാനികുതി ഇളവിനായി പ്രയോജനപ്പെടുത്താവുന്നതാണ്. പണപ്പെരുപ്പനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ റിട്ടേണ്‍ മെച്ചപ്പെട്ടതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

മകളുടെ പേരില്‍ പ്രതിമാസം 12,500 രൂപ വീതം നിക്ഷേപിക്കുകയാണെങ്കില്‍ കാലാവധി തീരുമ്പോള്‍ 64 ലക്ഷം രൂപ വരെ സമ്പാദിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പെണ്‍കുട്ടിക്ക് 21 വയസാകുമ്പോള്‍ മാത്രമേ മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ സാധിക്കൂ. 18 വയസാകുമ്പോള്‍ വിദ്യാഭ്യാസ ആവശ്യത്തിനായി വ്യവസ്ഥകള്‍ക്ക് അനുസരിച്ച് പകുതി പിന്‍വലിക്കാനുള്ള ഓപ്ഷനും ഉണ്ട്. 

പെണ്‍കുട്ടിക്ക് ഒരു വയസാകുമ്പോള്‍ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കുന്നവര്‍ക്കാണ് 64ലക്ഷം രൂപ സമ്പാദിക്കാന്‍ സാധിക്കുക. പ്രതിമാസം 12,500 രൂപ വീതം അടുത്ത 14 വര്‍ഷം നിക്ഷേപിക്കണം. 7.60 ശതമാനം പലിശ കണക്കാക്കിയാല്‍ പെണ്‍കുട്ടിക്ക് 21 വയസാകുമ്പോള്‍ 64 ലക്ഷം രൂപ സമ്പാദിക്കാന്‍ കഴിയുമെന്നാണ് കണക്ക് വ്യക്തമാക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ