ധനകാര്യം

'ഇന്ത്യന്‍ ഓട്ടോ മൊബൈല്‍ ഇന്‍ഡസ്ട്രിയിലെ അതികായന്‍'; വിക്രം കിര്‍ലോസ്‌കര്‍ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ഇന്ത്യന്‍ ഓട്ടോ മൊബൈല്‍ ഇന്‍ഡസ്ട്രിയിലെ അതികായരില്‍ ഒരാളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ വൈസ് ചെയര്‍പേഴ്‌സണ്‍ വിക്രം കിര്‍ലോസ്‌കര്‍ അന്തരിച്ചു. 64 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.

ടൊയോട്ടയുടെ ഇന്ത്യയുടെ  മുഖമായിരുന്നു വിക്രം കിര്‍ലോസ്‌കര്‍. ടൊയോട്ട ഇന്ത്യയാണ് മരണവിവരം അറിയിച്ചത്. അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ വിക്രം നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. കിര്‍ലോസ്‌കര്‍ ഗ്രൂപ്പിന്റെ നാലാം തലമുറയുടെ തലപ്പത്ത് എത്തിയ ആളാണ് വിക്രം കിര്‍ലോസ്‌കര്‍. കിര്‍ലോസ്‌കര്‍ സിസ്റ്റ്‌സ് ലിമിറ്റഡിന്റെ എംഡിയുമായിരുന്നു. 

കഴിഞ്ഞദിവസം ടൊയോട്ട ഇന്നോവയുടെ പുതിയ പതിപ്പായ ഹൈക്രോസിന്റെ അവതരണ ചടങ്ങിലാണ് അദ്ദേഹം അവസാനമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചാണ് അദ്ദേഹം കൂടുതലും സംസാരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ

50 സിക്‌സര്‍; ആയിരം റണ്‍സ്; നേട്ടവുമായി റിയാന്‍ പരാഗ്

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു