ധനകാര്യം

അസംസ്‌കൃത എണ്ണ വില കുതിച്ചുയരുന്നു; രൂപ വീണ്ടും ഇടിഞ്ഞു, ഡോളറിനെതിരെ 82ലേക്ക് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഡോളറിനെതിരെ മൂല്യത്തകര്‍ച്ച തുടരുന്ന രൂപ 82 തലത്തിലേക്ക്. 49 പൈസയുടെ നഷ്ടത്തോടെ 81.89 എന്ന താഴ്ചയിലാണ് ഇന്ന് രൂപയുടെ വിനിമയം അവസാനിച്ചത്.

അസംസ്‌കൃത എണ്ണയുടെ വില ഉയര്‍ന്നതാണ് രൂപയുടെ മൂല്യം വീണ്ടും ഇടിയാന്‍ ഇടയാക്കിയത്. എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം കുറച്ചേയ്ക്കുമെന്ന റിപ്പോര്‍ട്ടുകളാണ് അസംസ്‌കൃത എണ്ണ വില ഉയരാന്‍ ഇടയാക്കിയത്. ഇതിന്റെ ചുവടുപിടിച്ച് രാജ്യത്ത് വീണ്ടും പണപ്പെരുപ്പനിരക്ക് ഉയരുമെന്ന ആശങ്കയാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്.

കഴിഞ്ഞദിവസം 81.95 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്ക് രൂപയുടെ വിനിമയനിരക്ക് താഴ്ന്നിരുന്നു. ഇതിന് അരികില്‍ എത്തിയാണ് ഇന്ന് രൂപയുടെ വിനിമയം അവസാനിച്ചത്. വെള്ളിയാഴ്ച 81.35 എന്ന നിരക്കിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍