ധനകാര്യം

11 കോടി കര്‍ഷകര്‍ക്ക് ദീപാവലി സമ്മാനം; 16,000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ദീപാവലി സമ്മാനം. കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ 12-ാമത്തെ ഗഡു കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് കേന്ദ്രസര്‍ക്കാര്‍ 16,000 കോടി രൂപയാണ് കൈമാറിയത്. കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് പണം എത്തുക. 

11 കോടി കര്‍ഷകര്‍ക്കാണ് ഇത് ഗുണം ചെയ്യുക. പ്രതിവര്‍ഷം മൂന്ന് തവണകളായി ആറായിരം രൂപയാണ് കര്‍ഷകര്‍ക്ക് ധനസഹായമായി നല്‍കുന്നത്. നാലുമാസം കൂടുമ്പോഴാണ് തുക നല്‍കുന്നത്. ഇതില്‍ 2000 രൂപയാണ് കൈമാറിയത്.

2019 ഫെബ്രുവരിയിലാണ് പദ്ധതി ആരംഭിച്ചത്. 12-ാമത്തെ ഗഡു കൂടി അനുവദിച്ചതോടെ, കര്‍ഷകര്‍ക്ക് കൈമാറിയ തുക 2.16 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദസഞ്ചാരിയാകാന്‍ ഗോപിചന്ദ്; ന്യു ഷെപ്പേഡ്25 വിക്ഷേപണം ഇന്ന്

ലുക്കൗട്ട് നോട്ടീസ് ഇറക്കി വിദേശത്തു നിന്നെത്തിച്ചു; പോക്‌സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

ജയിച്ചാൽ ബോളിവുഡ് വിടുമോ ? ചർച്ചയായി കങ്കണയുടെ മറുപടി

'ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്'; മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു, മുന്നറിയിപ്പുമായി പൊലീസ്