ധനകാര്യം

ലോകത്തെ പത്താമത്തെ തിരക്കുള്ള വിമാനത്താവളമായി ഡല്‍ഹി; നേട്ടം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോകത്തെ പത്താമത്തെ തിരക്കുള്ള വിമാനത്താവളം എന്ന ബഹുമതി നേടി രാജ്യ തലസ്ഥാനത്തെ ഇന്ദിരാഗാന്ധി രാജ്യാന്തര എയര്‍ പോര്‍ട്ട്. ഒക്ടോബറിലെ എയര്‍ലൈന്‍ കപ്പാസിറ്റിയുടെ അടിസ്ഥാനത്തില്‍ ഏവിയേഷന്‍ അനലിസ്റ്റ് ഒഎജിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കോവിഡിനു മുമ്പുള്ള അവസ്ഥയേക്കാള്‍ റാങ്കിങ് മെച്ചപ്പെടുത്തിയിരിക്കുകയാണ് ഡല്‍ഹി വിമാനത്താവളം. കോവിഡിനു മുമ്പ് 2019 ഒക്ടോബറില്‍ പതിനാലാം സ്ഥാനത്തായിരുന്നു ഡല്‍ഹി.

ഏറ്റവും പുതിയ റാങ്കിങ് അനുസരിച്ച് അറ്റ്‌ലാന്റ ഹാര്‍ട്ട്ഫീല്‍ഡ് ആണ് ഏറ്റവും തിരക്കുള്ള വിമാനത്താവളം. ദുബൈ ആണ് രണ്ടാം സ്ഥാനത്ത്. ടോക്കിയോ ഹനേഡ എയര്‍പോര്‍ട്ട് മൂന്നാമതെത്തി. 

ഡള്ളാസ്, ഡെന്‍വര്‍, ഹീത്രൂ, ചിക്കാഗോ, ഇസ്തംബുള്‍, ലോസ്ഏഞ്ചല്‍സ് എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കശുവണ്ടി ഫാക്ടറി വാച്ചര്‍ മരിച്ചു

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു