ധനകാര്യം

വായ്പാ ചെലവ് വീണ്ടും ഉയരുമോ?; പണപ്പെരുപ്പനിരക്ക് വീണ്ടും ഏഴുശതമാനമായി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് ഓഗസ്റ്റില്‍ വീണ്ടും ഏഴുശതമാനമായി. കഴിഞ്ഞ മൂന്നുമാസമായി പണപ്പെരുപ്പനിരക്ക് കുറഞ്ഞുവരുന്നതായിരുന്നു പ്രവണത. പണപ്പെരുപ്പനിരക്ക് വീണ്ടും ഉയര്‍ന്നതോടെ, റിസര്‍വ് ബാങ്ക് മുഖ്യപലിശനിരക്ക് വീണ്ടും കൂട്ടുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. 

പണപ്പെരുപ്പനിരക്ക് ആറുശതമാനത്തില്‍ താഴെ നിലനിര്‍ത്താനാണ് റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായാണ് ഓഗസ്റ്റില്‍ പണപ്പെരുപ്പനിരക്ക് വീണ്ടും ഏഴുശതമാനത്തില്‍ എത്തിയത്. ജൂലൈയില്‍ 6.7 ശതമാനമായിരുന്നു പണപ്പെരുപ്പനിരക്ക്. കഴിഞ്ഞ മൂന്നുമാസമായി പണപ്പെരുപ്പനിരക്ക് കുറഞ്ഞുവരുന്ന പ്രവണതയാണ് ദൃശ്യമായിരുന്നത്. ഭക്ഷ്യവിലക്കയറ്റമാണ് പണപ്പെരുപ്പനിരക്ക് കൂടാന്‍ മുഖ്യകാരണം.  

ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കണക്ക് പ്രകാരം ഭക്ഷ്യവിലക്കയറ്റം ജൂലൈയിലെ 6.75 ശതമാനത്തില്‍ നിന്ന് ഓഗസ്റ്റില്‍ 7.62 ശതമാനമായി ഉയര്‍ന്നു. വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം നേരിടാന്‍ വരും മാസങ്ങളില്‍ വീണ്ടും പലിശനിരക്ക് ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതരായേക്കും. ഇതോടെ ബാങ്ക് വായ്പയുടെ ചെലവ് വീണ്ടും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

കഴിഞ്ഞ ആര്‍ബിഐയുടെ പണവായ്പ അവലോകന യോഗത്തില്‍ മുഖ്യ പലിശ നിരക്ക് 50 ബേസിക് പോയിന്റ് ഉയര്‍ത്തിയിരുന്നു. സെപ്തംബര്‍ 30നാണ് ആര്‍ബിഐയുടെ അടുത്ത നയ തീരുമാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ