ധനകാര്യം

വാട്‌സ് ആപ്പ് സിനിമാ നിര്‍മ്മാണ രംഗത്തേയ്ക്ക്; ആദ്യ ചിത്രം സെപ്റ്റംബര്‍ 21ന് പ്രൈം വീഡിയോയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ് ആപ്പ് സിനിമാ നിര്‍മ്മാണ രംഗത്തേയ്ക്ക്. ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശിപ്പിക്കാന്‍ പോകുന്ന ഷോര്‍ട്ട് ഫിലിം നൈജ ഒഡീസിയാണ് ആദ്യ ചിത്രം. 12 മിനിറ്റ് മാത്രം നീണ്ടുനില്‍ക്കുന്ന ചിത്രം ജിയാനിസ് അന്റെന്റ്‌കൊംപോ എന്ന എന്‍ബിഎ താരത്തിന്റെ കഥയാണ് പറയുന്നത്. ട്വിറ്ററിലൂടെയാണ് വാട്‌സ് ആപ്പ് ഇക്കാര്യം അറിയിച്ചത്.

നൈജീരിയന്‍ ദമ്പതിമാര്‍ക്ക് ഗ്രീസില്‍ വെച്ച് ജനിച്ച ജിയാനിസ് അന്റെന്റ്‌കൊംപോയുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. സെപ്റ്റംബര്‍ 21ന് ചിത്രം പ്രൈം വീഡിയോയില്‍ പ്രദര്‍ശനത്തിന് എത്തും. സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോം ആദ്യമായി ചലച്ചിത്ര നിര്‍മാണ രംഗത്തേക്ക് കടക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

വാട്ട്‌സാപ്പിന്റെ പ്രമോഷനുള്ള മാര്‍ഗമായാണ്  നയ്ജ ഒഡിസിയെ കാണുന്നത്. അന്റെന്റ്‌കൊംപോയും വാട്ട്‌സാപ്പും ഇതിന്റെ ഭാഗമായി ഒരു കരാറില്‍ ഒപ്പിട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ