ധനകാര്യം

നിയമം ലംഘിച്ച് വായ്പ തിരിച്ചുപിടിക്കുന്നത് അനുവദിക്കില്ല; പുറംകരാര്‍ നല്‍കുന്നതില്‍ തെറ്റില്ലെന്ന് റിസര്‍വ് ബാങ്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  വായ്പ തിരിച്ചുപിടിക്കുന്നതിന് ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ തേര്‍ഡ് പാര്‍ട്ടികളെ ചുമതലപ്പെടുത്തുന്നതിന് എതിരല്ലെന്ന് റിസര്‍വ് ബാങ്ക്. എന്നാല്‍ വായ്പ തിരിച്ചുപിടിക്കുന്നതിന് ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ സേവനം പുറം കരാര്‍ നല്‍കുമ്പോള്‍ റിക്കവറി ഏജന്റുമാര്‍ നിയമാനുസൃതമായ നടപടി മാത്രമേ സ്വീകരിക്കാവൂ എന്നും റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞാഴ്ച വായ്പ തിരിച്ചുപിടിക്കുന്നതിന് തേര്‍ഡ് പാര്‍ട്ടി ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് മഹീന്ദ്ര ആന്റ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസിനെ റിസര്‍വ് ബാങ്ക് വിലക്കിയിരുന്നു. ഝാര്‍ഖണ്ഡില്‍ റിക്കവറി ഏജന്റുമാര്‍ ഓടിച്ചിരുന്ന ട്രാക്ടര്‍ ഇടിച്ച് 27 വയസുള്ള ഗര്‍ഭിണി ദാരുണമായി മരിച്ച സംഭവത്തിന് പിന്നാലെയാണ് റിസര്‍വ് ബാങ്ക് നടപടി. ഇതുസംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് വായ്പ തിരിച്ചുപിടിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളുടെ അവകാശം ഇല്ലായ്മ ചെയ്യാന്‍ റിസര്‍വ് ബാങ്ക് ഉദ്ദേശിക്കുന്നില്ലെന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍ എം കെ ജെയിന്‍ അറിയിച്ചത്.

വായ്പ തിരിച്ചുപിടിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളുടെ അവകാശം കവരാന്‍ റിസര്‍വ് ബാങ്ക് ഉദ്ദേശിക്കുന്നില്ല. എന്നാല്‍ വായ്പ തിരിച്ചുപിടിക്കുന്നതിന് തേര്‍ഡ് പാര്‍ട്ടി ഏജന്റുമാരെ ഏല്‍പ്പിക്കുമ്പോള്‍ അവര്‍ നിയമാനുസൃതമായ മാര്‍ഗങ്ങളിലൂടെയാണ് നടപടി സ്വീകരിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞാഴ്ച മഹീന്ദ്ര ഫിനാന്‍സിനെതിരെ എടുത്ത നടപടി അംഗീകൃത ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ഒരുതരത്തിലും ബാധിക്കില്ല. അത് ഒറ്റപ്പെട്ട നടപടി മാത്രമാണെന്നും എം കെ ജെയിന്‍ അറിയിച്ചു. വായ്പ തിരിച്ചുപിടിക്കുന്നതിന് പുറംകരാര്‍ നല്‍കുമ്പോള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ അംഗീകൃത ധനകാര്യസ്ഥാപനങ്ങള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്