ധനകാര്യം

വായ്പാ പലിശ ഇനിയും ഉയരും; റിപ്പോ നിരക്ക് അര ശതമാനം കൂട്ടി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വായ്പാ നിരക്ക് (റിപ്പോ) അര ശതമാനം കൂട്ടാന്‍ റിസര്‍വ് ബാങ്ക് തീരുമാനം. പണപ്പെരുപ്പ നിരക്കു പിടിച്ചു നിര്‍ത്താന്‍ ലക്ഷ്യമിട്ടാണിത്. ഇതു നാലാം തവണയാണ് ഈ വര്‍ഷം നിരക്കു കൂട്ടുന്നത്.

മുഖ്യ പലിശ നിരക്കായ റിപ്പോ 5.9 ശതമാനമായി ഉയര്‍ത്തി. പുതിയ നിരക്കു പ്രാബല്യത്തില്‍ വന്നതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. ഇതോടെ ഭവന, വാഹന വായ്പകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കു പലിശ നിരക്കു കൂടും. 

റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയ്ക്ക് ബാങ്കുകളില്‍ നിന്ന് ഈടാക്കുന്ന പലിശയാണ് റിപ്പോ. കഴിഞ്ഞ മെയ് മുതല്‍ ഇതുവരെ റിപ്പോ നിരക്കില്‍ 1.9 ശതമാനത്തിന്റെ വര്‍ധനയാണ് ആര്‍ബിഐ വരുത്തിയത്. 

ലോകമാകെ കേന്ദ്ര ബാങ്കുകള്‍ നിരക്ക് ഉയര്‍ത്തുകയാണെന്ന് ശക്തികാന്ത ദാസ് ചൂണ്ടിക്കാട്ടി. യുഎസ് ഫെഡറല്‍ റിസര്‍വ് തുടര്‍ച്ചയായ മൂന്നാം തവണയും കഴിഞ്ഞ ദിവസം നിരക്കു വര്‍ധിപ്പിച്ചിരുന്നു. 

ഓഗസ്റ്റില്‍ ചില്ലറവില്‍പ്പനയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് ഏഴുശതമാനമാണ്. ജൂലൈയില്‍ 6.7 ശതമാനത്തില്‍ നിന്നാണ് ഏഴുശതമാനമായി ഉയര്‍ന്നത്. പണപ്പെരുപ്പനിരക്ക് ആറുശതമാനത്തില്‍ താഴെ എത്തിക്കുകയാണ് ആര്‍ബിഐയുടെ ലക്ഷ്യം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി