ധനകാര്യം

രണ്ടുലക്ഷം വരെ ഡെപ്പോസിറ്റ് ചെയ്യാം, 7.5 ശതമാനം പലിശ; മഹിളാ സമ്മാന്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റില്‍ ചേരാം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കഴിഞ്ഞ ബജറ്റിലാണ് സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് മഹിളാ സമ്മാന്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ സമ്പാദ്യ പദ്ധതി പ്രഖ്യാപിച്ചത്.പോസ്റ്റ് ഓഫീസുകളില്‍ നിക്ഷേപ പദ്ധതി ലഭ്യമാക്കിയതായും നിക്ഷേപകര്‍ക്ക് പദ്ധതിയില്‍ ചേരാവുന്നതാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 

ഒറ്റ തവണ നിക്ഷേപ പദ്ധതിയാണിത്. രണ്ടുവര്‍ഷത്തേയ്ക്കാണ് നിക്ഷേപം. സ്ത്രീയുടെയോ പെണ്‍കുട്ടിയുടെയോ പേരില്‍ രണ്ടു ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 7.5 ശതമാനമാണ് പലിശനിരക്ക്. ഭാഗികമായി പിന്‍വലിക്കുന്നതിന് അവസരവും ഉണ്ട്.

ബാങ്ക് സ്ഥിര നിക്ഷേപത്തെക്കാള്‍ പലിശനിരക്ക് കൂടുതലാണ് എന്നതാണ് ആകര്‍ഷണീയമായ കാര്യം.ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവ വഴി ഈ പദ്ധതിയില്‍ ചേരാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്പെഷ്യല്‍ ഡ്രൈവിലൂടെ പൊതുമേഖല ബാങ്കുകള്‍ ഈ പദ്ധതിയെ പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അടുത്തിടെ വ്യക്തമാക്കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അംഗങ്ങളുടെ പേരില്‍ 4.76 കോടിയുടെ സ്വര്‍ണ വായ്പ, സിപിഎം സഹകരണ സംഘം സെക്രട്ടറി മുങ്ങി; കേസ്

രാസവസ്തുക്കളിട്ട് പഴുപ്പിക്കുന്ന പഴങ്ങളാണോ നിങ്ങള്‍ കഴിക്കുന്നത്, എന്നാല്‍ ശ്രദ്ധിക്കൂ; വെറെ വഴികളുണ്ട്- വീഡിയോ

എല്ലാ കുരുത്തക്കേടിനും ഒടുക്കത്തെ പ്രോത്സാഹനം നൽകുന്നയാൾ; വാണി വിശ്വനാഥിന് ആശംസകളുമായി സുരഭി ലക്ഷ്മി

സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, അലക്‌സാ വോയ്‌സ് അസിസ്റ്റ്; ടിവിഎസ് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി, വില 94,999 രൂപ മുതല്‍

ടി20യില്‍ പുതിയ ചരിത്രമെഴുതി ബാബര്‍