ധനകാര്യം

കര്‍ഷകര്‍ക്ക് 2000 രൂപയുടെ ധനസഹായം, പ്രഖ്യാപനം ഉടന്‍?; ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം, അറിയേണ്ടതെല്ലാം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കര്‍ഷകരുടെ ക്ഷേമത്തിനായുള്ള പിഎം കിസാന്‍ സമ്മാന്‍ നിധി യോജന പ്രകാരമുള്ള 14-ാമത്തെ ഗഡു നല്‍കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഏപ്രിലിനും ജൂലൈയ്ക്കും ഇടയില്‍ രണ്ടായിരം രൂപ വീതമുള്ള ധനസഹായം കര്‍ഷകര്‍ക്കിടയില്‍ വിതരണം ചെയ്യുമെന്നാണ് സൂചന. 

കര്‍ഷകരുടെ ക്ഷേമത്തിനായി വര്‍ഷം മൂന്ന് ഗഡുക്കളായി ആറായിരം രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. ഫെബ്രുവരി 26നാണ് ഇതിന് മുന്‍പ് ധനസഹായം വിതരണം ചെയ്തത്. പദ്ധതി പ്രകാരം 2000 രൂപ വീതം ലഭിക്കുന്നതിന് അര്‍ഹരായ കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കുന്ന വിധം ചുവടെ:

ഔദ്യോഗിക വെബ്‌സൈറ്റായ pmkisan.gov.in സന്ദര്‍ശിക്കുക

ഫാര്‍മേഴ്‌സ് കോര്‍ണറിലേക്ക് പോകുക

ന്യൂ ഫാര്‍മര്‍ രജിസ്‌ട്രേഷനില്‍ ക്ലിക്ക് ചെയ്യുക

ആധാര്‍ നമ്പര്‍ നല്‍കി മുന്നോട്ടുപോകുക

രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിക്കുന്നതോടെ നടപടികള്‍ പൂര്‍ത്തിയാകും

പ്രിന്റ് ഔട്ട് എടുക്കുക

രജിസ്‌ട്രേഷന് വേണ്ട രേഖകള്‍:

ആധാര്‍ കാര്‍ഡ്

ഭൂമിയുടെ കൈവശാവകാശ രേഖ

വരുമാന സര്‍ട്ടിഫിക്കറ്റ്

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍

പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ

മൊബൈല്‍ നമ്പര്‍

പിഎം കിസാന്‍ പോര്‍ട്ടല്‍ സന്ദര്‍ശിച്ച് ഗുണഭോക്താക്കളുടെ പട്ടിക നോക്കാവുന്നതാണ്. ഫാര്‍മേഴ്‌സ് കോര്‍ണറില്‍ ഗുണഭോക്താക്കളുടെ ലിസ്റ്റില്‍ ക്ലിക്ക് ചെയ്താണ് മുന്നോട്ടുപോകേണ്ടത്. സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക്, വില്ലേജ് തുടങ്ങിയ വിവരങ്ങള്‍ നല്‍കിയാണ് മുന്നോട്ടുപോകേണ്ടത്. 

ധനസഹായം മുടക്കം കൂടാതെ ലഭിക്കുന്നതിന് ഇ-കെവൈസി അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. പിഎം കിസാന്‍ പോര്‍ട്ടലില്‍ കയറി വേണം ഇത് ചെയ്യാന്‍. ഇ- കെവൈസി ഓപ്ഷനില്‍ കയറി, ആധാര്‍ നമ്പര്‍ നല്‍കി വേണം നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പര്‍ നല്‍കുന്നതോടെ, ഒടിപി ലഭിക്കും. ഇത് നല്‍കുന്നതോടെ നടപടികള്‍ പൂര്‍ത്തിയാവും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കഴുത്തില്‍ ബെല്‍റ്റ് ഇട്ട് മുറുക്കി, ഇടുക്കിയില്‍ പോക്‌സോ കേസ് അതിജീവിത വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം

കാലഭൈരവനെ തൊഴുതു, വാരാണസിയില്‍ മൂന്നാമൂഴം തേടി നരേന്ദ്രമോദി; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

വേനല്‍മഴ കടുക്കുന്നു, ഇന്ന് രണ്ടു ജില്ലകളില്‍ അതിശക്തമായ മഴ; ഓറഞ്ച് അലര്‍ട്ട്, എട്ടു ജില്ലകളില്‍ കൂടി മുന്നറിയിപ്പ്

സിദ്ധാര്‍ഥന്റെ മരണം; പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അമ്മക്ക് അനുവാദം നല്‍കി ഹൈക്കോടതി

അഭിഭാഷകര്‍ ഉപഭോക്തൃ നിയമത്തിനു കീഴില്‍ വരില്ല, സേവനത്തിലെ കുറവിനു കേസെടുക്കാനാവില്ലെന്നു സുപ്രീംകോടതി