ധനകാര്യം

യുപിഐ ഉപയോഗിച്ച് ഡിജിറ്റല്‍ കറന്‍സിയില്‍ ഇടപാട് നടത്താം; പുതിയ ഫീച്ചറുമായി കാനറ ബാങ്ക്, രാജ്യത്ത് ആദ്യം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യുപിഐ ഉപയോഗിച്ച് ഡിജിറ്റല്‍ കറന്‍സിയില്‍ ഇടപാട് നടത്താന്‍ കഴിയുന്ന സംവിധാനം അവതരിപ്പിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ കാനറ ബാങ്ക്. യുപിഐ ഇന്റര്‍ഓപ്പറേബിള്‍ ഡിജിറ്റല്‍ റുപേ മൊബൈല്‍ ആപ്പിന് ആണ് കാനറ ബാങ്ക് രൂപം നല്‍കിയത്. റിസര്‍വ് ബാങ്കിന്റെ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായാണ് നടപടി. രാജ്യത്തെ ബാങ്കിങ് മേഖലയില്‍ ഈ സേവനം നല്‍കുന്ന ആദ്യ ബാങ്കാണ് കാനറ ബാങ്ക്.

കച്ചവടക്കാരുടെ യുപിഐ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഇടപാട് നടത്താന്‍ ഉപഭോക്താവിന് കഴിയുന്നവിധമാണ് സംവിധാനം.  കാനറ ബാങ്കിന്റെ ഡിജിറ്റല്‍ റുപേ ആപ്പ് ഉപയോഗിച്ച് ഡിജിറ്റല്‍ കറന്‍സിയില്‍ ഇടപാട് നടത്താന്‍ കഴിയുംവിധമാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഇടപാടിന് ഡിജിറ്റല്‍ കറന്‍സിയും സ്വീകരിക്കാന്‍ കച്ചവടക്കാരെ പ്രാപ്തരാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ ഫീച്ചര്‍. 

യുപിഐ ഇടപാടുകള്‍ക്ക് പുറമേ നിലവിലെ യുപിഐ ക്യൂആര്‍ കോഡ് ഉപയോഗിച്ച് തന്നെ ഡിജിറ്റല്‍ കറന്‍സിയിലും ഇടപാടുകള്‍ നടത്താന്‍ പുതിയ സംവിധാനം വഴി സാധിക്കും. അതായത് ഡിജിറ്റല്‍ കറന്‍സി ഉപയോഗിച്ചുള്ള ഇടപാടിന് പ്രത്യേക പ്ലാറ്റ്‌ഫോമിന്റെ ആവശ്യം വേണ്ടി വരുന്നില്ല എന്ന് അര്‍ത്ഥം.

ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഒരേ പോലെ ഉപയോഗിക്കാന്‍ കഴിയുന്നതാണ് കാനറ ബാങ്കിന്റെ ഈ പുതിയ സംവിധാനം. ഉപയോക്താവിന് ഡിജിറ്റല്‍ കറന്‍സിയില്‍ സുഗമമായി ഇടപാട് നടത്താന്‍ കഴിയുംവിധമാണ് കാനറ ബാങ്ക് സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി