ധനകാര്യം

15,000 ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ബൈജു രവീന്ദ്രന്‍ വീടുകള്‍ പണയം വെച്ചു; കണ്ടെത്തിയത് നൂറ് കോടി രൂപ 

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്ഥാപനം ബൈജൂസിന്റെ സ്ഥാപകനായ ബൈജു രവീന്ദ്രന്‍, ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പണം കണ്ടെത്താന്‍ വീട് പണയം വെച്ചതായി റിപ്പോര്‍ട്ട്. 15000 ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് ബംഗളൂരുവില്‍ ബൈജു രവീന്ദ്രന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ടു വീടുകളും നിര്‍മ്മാണത്തിലിരിക്കുന്ന വില്ലയും പണയം വെച്ച് ഏകദേശം നൂറ് കോടി രൂപയാണ് കണ്ടെത്തിയത്. 

കഴിഞ്ഞാഴ്ച ചില ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് വൈകുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ശമ്പളം വൈകുന്നത് എന്നായിരുന്നു കമ്പനിയുടെ വിശദീകരണം. കമ്പനിയുടെ എല്ലാ ജീവനക്കാര്‍ക്ക് തിങ്കളാഴ്ച നവംബറിലെ ശമ്പളം നല്‍കിയതായി കമ്പനി സ്ഥിരീകരിച്ചു. 2022 ജൂലൈയില്‍ കമ്പനിയുടെ മൂല്യം 2200 കോടി ഡോളറായിരുന്നു. അടുത്തിടെ ആംസ്റ്റര്‍ഡാമില്‍ ലിസ്റ്റ് ചെയ്ത നിക്ഷേപ സ്ഥാപനം ബൈജൂസിന്റെ മൂല്യം 300 കോടി ഡോളറായി താഴ്ത്തിയിരുന്നു. 

ഒക്ടോബറില്‍ പുറത്തിറങ്ങിയ ഹുറൂണ്‍ ഇന്ത്യ സമ്പന്നരുടെ പട്ടികയില്‍ ബൈജു രവീന്ദ്രന്‍ ഇടംപിടിച്ചിരുന്നില്ല. കഴിഞ്ഞ മാര്‍ച്ചില്‍ ലോകത്തെ സമ്പന്നരായ സംരംഭകരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന ബൈജു രവീന്ദ്രനാണ് മാസങ്ങള്‍ക്ക് ശേഷം ഹുറൂണ്‍ ഇന്ത്യ സമ്പന്നരുടെ പട്ടികയില്‍ പോലും ഇടംപിടിക്കാതെ പോയത്. അന്ന് 330 കോടി ഡോളറായിരുന്നു ബൈജു രവീന്ദ്രന്റെ ആസ്തി.ആഗോള സമ്പന്നരുടെ പട്ടികയില്‍ ബൈജു രവീന്ദ്രനും കുടുംബവും 994-ാം സ്ഥാനത്തായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി