ധനകാര്യം

സാംസങ്ങിന് പിന്നാലെ ആപ്പിള്‍ ഉപയോക്താക്കള്‍ക്കും മുന്നറിയിപ്പുമായി കേന്ദ്രം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സാംസങ്ങിന് പിന്നാലെ ആപ്പിള്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കും സുരക്ഷ മുന്നറിയിപ്പുമായി കേന്ദ്രം. ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങളുടെയും ഫോണ്‍ സുരക്ഷയിലും ഭീഷണി ചൂണ്ടികാട്ടി  ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമില്‍ നിന്നുള്ള (സിഇആര്‍ടി) സുരക്ഷാ സംഘമാണ്‌ മുന്നിറിയിപ്പ് നല്‍കിയിരിക്കുന്നത്. 

ആപ്പിള്‍ ഉല്‍പ്പന്നങ്ങളില്‍ ഒന്നിലധികം പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഉപയോക്താക്കാളുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുണ്ട്. ഫോണിന്റെ രഹസ്യ കോഡ് (സിം പിന്‍) മോഷ്ടിക്കുന്നത് അടക്കമുള്ള ഭീഷണികളാണ് നിലനില്‍ക്കുന്നത്.

അനിയന്ത്രിതമായി ഫയലുകള്‍ ആക്സസ് ചെയ്യാനും പ്രധാനപ്പെട്ട വിവരങ്ങള്‍ മോഷ്ടിക്കാനും അനിയന്ത്രിതമായി കോഡ് നടപ്പാക്കാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. സുരക്ഷ പ്രശ്‌നമുള്ളവയില്‍  ഐഒഎസ്,ഐപാഡ്ഒഎസ്, മാക്ഒഎസ്, ടിവിഒഎസ്, വാച്ച്ഒഎസ്, സഫാരി ബ്രൗസര്‍ എന്നിവ  ഉള്‍പ്പെടുന്നു.  സിഇആര്‍ടി  മുന്നറിയിപ്പില്‍ പറയുന്നു

സാംസങ് ഗാലക്സി ഫോണുകള്‍ക്കെതിരെയും സമാനമായ മുന്നറിയിപ്പ് കേന്ദ്രം ബുധനാഴ്ച നല്‍കിയിരുന്നു. സാംസങ് മൊബൈല്‍ ആന്‍ഡ്രോയിഡ് പതിപ്പുകള്‍ 11, 12, 13, 14 എന്നിവയിലെ അപകടസാധ്യതകളെക്കുറിച്ചാണ് മുന്നറിയിപ്പ് നല്‍കിയിരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്കോ. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ പരസ്യബോര്‍ഡ് തകര്‍ന്ന് അപകടം: മരണം 14 ആയി; 60 ലേറെ പരിക്ക്

ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി; രോഗി വെന്തുമരിച്ചു

കളി മഴ മുടക്കി; പ്ലേ ഓഫ് കാണാതെ ഗുജറാത്തും പുറത്ത്

ഇന്നും പരക്കെ മഴ; 'കള്ളക്കടൽ' പ്രതിഭാസം, ഉയർന്ന തിരമാലയ്ക്ക് സാധ്യത; മുന്നറിയിപ്പ്

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി