ധനകാര്യം

ക്യൂആര്‍ കോഡ് തട്ടിപ്പില്‍ വീഴാതിരിക്കണോ?, ഇതാ ആറു മുന്നറിയിപ്പുകള്‍- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

രോ ദിവസം കഴിയുന്തോറും ക്യൂആര്‍ കോഡ് തട്ടിപ്പുകള്‍ വര്‍ധിച്ച് വരികയാണ്. ക്യൂ ആര്‍ കോഡ് ഉപയോഗിച്ച് ഇടപാട് നടത്തുമ്പോള്‍ ഏറെ ജാഗ്രത പുലര്‍ത്തണമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ യുആര്‍എല്‍ വഴി വെബ്‌സൈറ്റിലേക്കോ ആപ്പിലേക്കോ ആണ് നയിക്കുന്നത്. വ്യാജ വെബ്‌സൈറ്റിലേക്കോ ആപ്പിലേക്കോ നയിക്കാതിരിക്കാന്‍ ഉപയോക്താക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ക്യൂആര്‍ കോഡ് തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ചുവടെ:

1.ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിന് മുന്‍പ് കോഡിന്റെ സോഴ്‌സ് പരിശോധിക്കുന്നത് നല്ലതാണ്.വെരിഫൈഡ് അക്കൗണ്ടില്‍ നിന്നാണോ ക്യൂആര്‍ കോഡ് എന്നാണ് മുഖ്യമായി പരിശോധിക്കേണ്ടത്. അതിനാല്‍ പണമിടപാടിന് മുന്‍പ് ക്യൂആര്‍ കോഡിന്റെ ആധികാരികത ഉറപ്പാക്കാന്‍ ശ്രമിക്കുക

2. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ വരുന്ന യുആര്‍എല്ലിന്റെ ആധികാരികതയും പരിശോധിക്കുന്നത് നല്ലതാണ്. വാക്കുകളില്‍ അക്ഷരതെറ്റ് വല്ലതും ഉണ്ടോ എന്നെല്ലാം നോക്കിയാല്‍ ഇതിന്റെ ആധികാരികത ഉറപ്പാക്കാന്‍ സാധിക്കും. ബ്രാന്‍ഡ് നെയിം, പേയ്‌മെന്റ് ഗേറ്റ് വേ ബ്രാന്‍ഡ് നെയിം എന്നിവയുടെ പേര് എഴുതിയിരിക്കുന്നത് തെറ്റ് കൂടാതെയാണോ എന്ന് ഉറപ്പുവരുത്തുക.

3. ആപ്പിന് പെര്‍മിഷന്‍ നല്‍കുന്നതിന് മുന്‍പ് പരിശോധിക്കുന്നത് നല്ലതാണ്. വ്യാജ ആപ്പുകള്‍ക്ക് പെര്‍മിഷന്‍ നല്‍കുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഫോട്ടോകള്‍, ഡോക്യുമെന്റുകള്‍ എന്നി വ്യക്തിഗത വിവരങ്ങള്‍ ആക്‌സസ് ചെയ്യുന്നതിന് ആപ്പിന് അനുമതി നല്‍കാതിരിക്കുന്നതാണ് നല്ലത്.

4. ആധികാരികമായ ക്യൂആര്‍ കോഡ് സ്‌കാനറാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പാക്കണം. ചിലപ്പോള്‍ സൈബര്‍ തട്ടിപ്പുകാര്‍ തന്നെ ക്യൂ ആര്‍ കോഡ് സ്‌കാനര്‍ റിക്വസ്റ്റുമായി സമീപിച്ചെന്ന് വരാം. അതിനാല്‍ ഇന്‍ ബില്‍റ്റ് സ്‌കാനര്‍ ഉപയോഗിക്കുന്നതാണ് അഭികാമ്യം. ചില ക്യൂആര്‍ കോഡ് സ്‌കാനറുകളില്‍ സ്‌കാന്‍ ചെയ്ത യുആര്‍എല്ലിന്റെ ആധികാരികത പരിശോധിക്കാനുള്ള സാങ്കേതികവിദ്യയുണ്ട്. ഇത് ഏറെ പ്രയോജനം ചെയ്യുന്നതാണ്

5. പേയ്‌മെന്റ് ആപ്പുകളില്‍ ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍ ക്രമീകരിക്കുന്നത് നല്ലതാണ്. ഓണ്‍ലൈന്‍ പേയ്‌മെന്റ് വേഗത്തിലായാല്‍ ആലോചിക്കാന്‍ പോലും സമയം കിട്ടിയില്ല എന്ന് വരും. എന്നാല്‍ ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍ പ്രയോജനപ്പെടുത്തിയാല്‍ ഉപയോക്താവിന് സുരക്ഷാഭീഷണികളെ കുറിച്ച് ആലോചിക്കാന്‍ കുറച്ചുസമയം ലഭിച്ചേക്കും

6. ഫോണിലെ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് യഥാസമയം ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക. ഭീഷണികള്‍ നീക്കി കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിനാല്‍ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റുകള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ചെയ്യുക.

ക്യൂആർകോഡ് തട്ടിപ്പിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പങ്കുവെച്ച് എച്ച്ഡിഎഫ്സി ബാങ്കിന്റെ വീഡിയോ

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

'ഹര്‍ദിക് അഡ്വാന്‍സായി പണിവാങ്ങി'; കുറഞ്ഞ ഓവര്‍ നിരക്ക് മൂന്നാം തവണ; സസ്‌പെന്‍ഷന്‍, 30 ലക്ഷംപിഴ

14 വര്‍ഷം വിവാഹമോചിതര്‍, മകള്‍ക്ക് വേണ്ടി വീണ്ടും ഒന്നിച്ച് ദമ്പതികള്‍; സ്നേഹഗാഥ

'എന്താണ് ചെയ്യേണ്ടതെന്ന് അറിയാതിരിക്കുകയായിരുന്നു, അപ്പോഴാണ് സിനിമയിലെത്തിയത്'; 30 വർഷത്തെ അഭിനയ ജീവിതത്തെക്കുറിച്ച് ബിജു മേനോൻ

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരായ നടപടിക്ക് സ്‌റ്റേ