ധനകാര്യം

'ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ല'; എക്‌സില്‍ തകരാര്‍, വലഞ്ഞ് ഉപയോക്താക്കള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ
എക്‌സില്‍ തകരാറിനെ തുടർന്ന് പ്രവർത്തനം തടസ്സപ്പെട്ടു. ആഗോള തലത്തില്‍ ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ എക്‌സ് അക്കൗണ്ട് ഉപയോഗിക്കാന്‍ സാധിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ട്വീറ്റ് ചെയ്യാനും റീട്വീറ്റ് ചെയ്യാനും ടൈംലൈനില്‍ സ്‌ക്രോള്‍ ചെയ്യാന്‍ പോലും സാധിക്കുന്നില്ലെന്നാണ് ഉപയോക്താക്കള്‍ പറയുന്നത്. ലോഗിന്‍ ചെയ്യാന്‍ പോലും സാധിക്കുന്നില്ല എന്ന തരത്തിലും പരാതികള്‍ ഉയരുന്നുണ്ട്.

രാവിലെ 11 മണിയോടെയാണ് എക്‌സില്‍ തകരാര്‍ കണ്ടത്.  തെറ്റായ സന്ദേശങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഉപയോക്താക്കള്‍ അക്കൗണ്ട് തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എക്‌സിന്റെ വെബ്, മൊബൈല്‍ വേര്‍ഷനുകളെയെല്ലാം തകരാര്‍ ബാധിച്ചതായാണ് റിപ്പോര്‍ട്ട്.സാങ്കേതിക തകരാറിനുള്ള കാരണം വ്യക്തമല്ല. വിഷയത്തില്‍ എക്‌സ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദസഞ്ചാരിയാകാന്‍ ഗോപിചന്ദ്; ന്യു ഷെപ്പേഡ്25 വിക്ഷേപണം ഇന്ന്

ലുക്കൗട്ട് നോട്ടീസ് ഇറക്കി വിദേശത്തു നിന്നെത്തിച്ചു; പോക്‌സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

ജയിച്ചാൽ ബോളിവുഡ് വിടുമോ ? ചർച്ചയായി കങ്കണയുടെ മറുപടി

'ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്'; മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു, മുന്നറിയിപ്പുമായി പൊലീസ്