ധനകാര്യം

157 പുതിയ നഴ്‌സിങ് കോളജുകള്‍, കുട്ടികള്‍ക്കായി നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  നഴ്‌സിങ് രംഗത്ത് കൂടുതല്‍ മുന്നേറ്റത്തിന് രാജ്യത്ത് 157 പുതിയ നഴ്‌സിങ് കോളജുകള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. സാങ്കേതികവിദ്യയില്‍ കുട്ടികളുടെ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിന് നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി ഫോര്‍ കിഡ്‌സിന് രൂപം നല്‍കും. കൗമാരക്കാരെയും ഉദ്ദേശിച്ചുള്ളതാണ് ഈ സംവിധാനമെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.

ഏഴ് മേഖലകള്‍ക്കാണ് ഈ ബജറ്റ് മുന്‍ഗണന നല്‍കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക മേഖല, അടക്കമുള്ള മേഖലകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. 

പി എം ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി തുടരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും പ്രയോജനം ചെയ്യുന്നതാണ് പദ്ധതി. ഇതിന് വരുന്ന രണ്ടുലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.

വികസനം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ഈ വര്‍ഷം ഏഴുശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷ. ആഗോളതലത്തില്‍ ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ് ഇന്ത്യ. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശരിയായ പാതയിലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇത് അമൃതകാലത്തെ ആദ്യ ബജറ്റെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. 

സ്വാതന്ത്ര്യം കിട്ടി നൂറ് വര്‍ഷമാകുമ്പോള്‍ ഇന്ത്യ മെച്ചപ്പെട്ട വളര്‍ച്ച നേടണം എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുള്ളതാണ് ഈ ബജറ്റെന്നും ധനമന്ത്രി പറഞ്ഞു. 9.6 കോടി ജനങ്ങള്‍ക്ക് എല്‍പിജി കണക്ഷന്‍ നല്‍കി. 47.8 ജന്‍ധന്‍ അക്കൗണ്ടുകള്‍ തുറന്നതായും ധനമന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ