ധനകാര്യം

കൈയില്‍ കോണ്‍ടാക്ട് ലെസ് ക്രെഡിറ്റ് കാര്‍ഡ് ആണോ?; സുരക്ഷിതമായി ഇടപാട് നടത്താന്‍ ചില പൊടിക്കൈകള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നിശ്ചിത തുക പിന്‍വലിക്കണമെങ്കില്‍ സാധാരണയായി ഡെബിറ്റ് കാര്‍ഡോ, ക്രെഡിറ്റ് കാര്‍ഡോ ആണ് ഉപയോഗിക്കുന്നത്. കോണ്‍ടാക്ട് ലെസ് ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളില്‍ എടിഎമ്മുകളില്‍ ക്രെഡിറ്റ് കാര്‍ഡ് ഇന്‍സര്‍ട്ട് ചെയ്യേണ്ടതില്ല. പകരം സൈ്വപ്പിങ് മെഷീന് മുകളില്‍ കാണിക്കുന്ന മാത്രയില്‍ തന്നെ ഇടപാട് നടത്താന്‍ കഴിയുന്നവിധമാണ് സംവിധാനം. 

ഷോപ്പിങ് കോംപ്ലക്‌സുകള്‍, റെസ്‌റ്റോറന്റുകള്‍, പെട്രോള്‍ പമ്പുകള്‍, തുടങ്ങി പൊതു സ്ഥലങ്ങളിലാണ് സാധാരണയായി കോണ്‍ടാക്ട്‌ലെസ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത്. കോണ്‍ടാക്ട്‌ലെസ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ ചില നിര്‍ദേശങ്ങള്‍ ചുവടെ: 

നാല് ഇഞ്ച് പരിധിക്ക് അകത്തുനിന്ന് കൊണ്ട് ഇടപാട് നടത്താന്‍ ശ്രദ്ധിക്കുക

കാര്‍ഡില്‍ നിന്നുള്ള സിഗ്നലുകള്‍ പുറത്തേയ്ക്ക് പോകാതെ സംരക്ഷിക്കുന്ന ആര്‍എഫ്‌ഐഡി ബ്ലോക്കിങ് വാലറ്റുകള്‍ ഉപയോഗിക്കുക. ഇതുവഴി കാര്‍ഡില്‍ നിന്നുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നത് ഒഴിവാക്കാന്‍ സാധിക്കും. കൂടാതെ മറ്റു ക്രെഡിറ്റ് കാര്‍ഡുകളുടെ റേഡിയോ ഫ്രീക്വന്‍സികള്‍ തടഞ്ഞും സംരക്ഷണം ഉറപ്പാക്കും

ക്രെഡിറ്റ് കാര്‍ഡിലെ ലോക്ക് ഫീച്ചര്‍ ഉപയോഗിക്കുക. ഇതുവഴി അജ്ഞാതമായ ഇടപാടുകള്‍ തടയാന്‍ സാധിക്കും

പര്‍ച്ചേയ്‌സ് ഇടപാടുകള്‍ സ്ഥിരമായി പരിശോധിക്കുക. ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് എടുത്ത് പരിശോധിക്കുന്നത് നല്ലതാണ്.

സോഫ്റ്റ് വെയര്‍ പതിവായി അപ്‌ഡേറ്റ് ചെയ്ത് സുരക്ഷാ ഉറപ്പാക്കാവുന്നതാണ്

കാര്‍ഡ് നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താല്‍ ഉടന്‍ തന്നെ കാര്‍ഡ് ബ്ലോക്ക് ചെയ്യുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുക

ആര്‍ക്കും എളുപ്പം പിടിത്തം കിട്ടാത്ത പാസ് വേര്‍ഡ് ഉപയോഗിക്കുക

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചും കോണ്‍ടാക്ട് ലെസ് ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ നടത്താം എന്നത് ഇതിന്റെ പ്രയോജനം വര്‍ധിപ്പിക്കുന്നു.  പ്രത്യേക ചിപ്പ് സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ തട്ടിപ്പുകളില്‍ വീഴാതെ, സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കും. സൈ്വപ്പിങ്ങിനെ അപേക്ഷിച്ച് നേരിട്ടുള്ള സമ്പര്‍ക്കം ഇല്ലാത്തത് കൊണ്ട് ആരോഗ്യപരിപാലനരംഗത്തും ഇത് മികച്ച മാതൃകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി