ധനകാര്യം

ആധാര്‍ കാര്‍ഡ് സ്റ്റാറ്റസ് ഒറ്റ കോളില്‍ അറിയാം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ നമ്പര്‍; പുതിയ സേവനം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആധാറുമായി ബന്ധപ്പെട്ട് പുതിയ ടോള്‍ ഫ്രീ നമ്പര്‍ അവതരിപ്പിച്ച് യുഐഡിഎഐ.  ആധാറുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റുകള്‍ അറിയുന്നതിന് സഹായിക്കുന്നതാണ് ടോള്‍ ഫ്രീ നമ്പര്‍. ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോണ്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പുതിയ സേവനം 24 മണിക്കൂറും ലഭ്യമാണ്.

1947 എന്ന നമ്പറിലേക്ക് വിളിച്ചോ എസ്എംഎസ് അയച്ചോ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ അറിയുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയത്. എന്‍ റോള്‍മെന്റ് /  അപ്‌ഡേറ്റ് സ്റ്റാറ്റസ്, പിവിസി കാര്‍ഡ് സ്റ്റാറ്റസ് അടക്കം യുഐഡിഎഐയുടെ ആധാറുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളെ കുറിച്ച് അറിയാന്‍ സഹായിക്കുന്നതാണ് പുതിയ സംവിധാനം. ട്വിറ്ററിലൂടെയാണ് യുഐഡിഎഐ പുതിയ സേവനത്തെ കുറിച്ച് അറിയിച്ചത്.

എന്‍ റോള്‍മെന്റ് സ്റ്റാറ്റസ്, പിവിസി കാര്‍ഡ് സ്റ്റാറ്റസ് എന്നിവയ്ക്ക് പുറമേ കംപ്ലെയിന്റ് സ്റ്റാറ്റസ്, എന്‍ റോള്‍മെന്റ് സെന്റര്‍ എവിടെയാണ് എന്ന് കണ്ടെത്തല്‍ തുടങ്ങി മറ്റു സേവനങ്ങള്‍ക്കും ഈ ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിക്കാന്‍ സാധിക്കും. എസ്എംഎസ് വഴിയും വിവരം അറിയാന്‍ കഴിയും വിധമാണ് സംവിധാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടു; നാല് ഐഎസ് ഭീകരര്‍ പിടിയില്‍

മഴ വന്നാല്‍ സഞ്ജുവും സംഘവും ക്വാളിഫയറില്‍; ഐപിഎല്‍ നിയമങ്ങള്‍ ഇങ്ങനെ

ഇറാന്‍ പരമോന്നത നേതാവിന്റെ വിശ്വസ്തന്‍, ആരാണ് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ മുഹമ്മദ് മുഖ്ബര്‍ ?

ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ ഹൗസ്ഫുൾ ഷോകൾ; പുത്തൻ റെക്കോഡുമായി "ഗുരുവായൂരമ്പല നടയില്‍"

കീം 2024: ഫാര്‍മസി പ്രവേശനത്തിനുള്ള പരീക്ഷയുടെ തീയതി മാറ്റി