ധനകാര്യം

മെസേജുകള്‍ സൂക്ഷിച്ച് വെയ്ക്കാം; 'കെപ്റ്റ് മെസേജ്' ഫീച്ചറുമായി വാട്‌സ്ആപ്പ്, അറിയേണ്ടതെല്ലാം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. മെസേജുകള്‍ സൂക്ഷിച്ച് വെയ്ക്കാന്‍ സഹായിക്കുന്ന കെപ്റ്റ് മെസേജ് ഫീച്ചറാണ് ഇക്കൂട്ടത്തില്‍ ഒന്ന്. 

ഡേറ്റ സംരക്ഷിക്കുന്നതിന് ഡിസപ്പിയറിങ് മെസേജ് ഫീച്ചര്‍ എല്ലാവരും ഉപയോഗിക്കുന്നുണ്ട്. ഇവിടെയാണ് കെപ്റ്റ് മെസജിന്റെ ഉപയോഗം. സന്ദേശങ്ങള്‍ വാട്‌സ്ആപ്പ് ബാക്ക് അപ്പ് ചെയ്യുന്ന വിധമാണ് കെപ്റ്റ് മെസേജിന്റെ പ്രവര്‍ത്തനം.

ചാറ്റ് ഇന്‍ഫോയിലാണ് കെപ്റ്റ് മെസേജ് ഫീച്ചര്‍ അവതരിപ്പിച്ചത്.  കെപ്റ്റ് മെസേജ് ഫീച്ചര്‍ പ്രയോജനപ്പെടുത്തി കഴിഞ്ഞാല്‍ ഡിസപ്പിയറിങ് മെസേജ് ലൈവ് ആണെങ്കില്‍ കൂടിയും ചാറ്റില്‍ നിന്ന് മെസേജ് അപ്രത്യക്ഷമാകില്ല. നിശ്ചിത സമയം കഴിഞ്ഞാല്‍ മെസേജുകള്‍ അപ്രത്യക്ഷമാകാന്‍ വേണ്ടിയാണ് ഡിസപ്പിയറിങ് മെസേജ് ഫീച്ചര്‍ ഉപയോഗിക്കുന്നത്.

കെപ്റ്റ് മെസേജ് ഫീച്ചര്‍ ഉപയോഗിക്കുന്നവര്‍ക്ക് സന്ദേശങ്ങളിന്മേല്‍ നിയന്ത്രണം ഉണ്ടാവും. ഉപയോക്താക്കള്‍ക്ക് ആവശ്യമെന്ന് കണ്ടാല്‍ മാത്രം സന്ദേശങ്ങള്‍ ഡീലിറ്റ് ചെയ്ത് കളയാന്‍ കഴിയുംവിധമാണ് സംവിധാനം. എല്ലാ കെപ്റ്റ് മെസേജുകളും സെക്ഷനില്‍ കാണാന്‍ സാധിക്കും. ഭാവിയില്‍ ആവശ്യം എന്ന് തോന്നിയാല്‍ സന്ദേശം വീണ്ടെടുക്കാന്‍ ഇതുവഴി സാധിക്കും. ഇത് ലൈവ് ആയി കഴിഞ്ഞാല്‍ സ്റ്റാര്‍ഡ് മെസേജ് ഫീച്ചര്‍ അപ്രസക്തമാകും. പതുക്കെ വാട്‌സ്ആപ്പ് ഇത് ഒഴിവാക്കും. നിലവില്‍ പരീക്ഷണഘട്ടത്തിലാണ് ഈ ഫീച്ചര്‍. വരുംദിവസങ്ങളില്‍ തന്നെ ഈ ഫീച്ചര്‍ എല്ലാവര്‍ക്കും ലഭ്യമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

മനോഹരം! പ്രചോദിപ്പിക്കുന്നത്... തെരുവില്‍ തിമിര്‍ത്ത് ആരാധകര്‍ (വീഡിയോ)

'പൃഥ്വിരാജിന്റെ കണ്ണിലെ ആത്മവിശ്വാസം നജീബിന് ചേരില്ല, കുറയ്‌ക്കാൻ ബോധപൂർവം ശ്രമിച്ചിരുന്നു'

കനത്ത മഴയില്‍ പള്ളി സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു, മൃതദേഹം പെട്ടിയോടെ പുറത്ത്

ജിഷ കൊലപാതകം: വധശിക്ഷയ്ക്കെതിരെ പ്രതിയുടെ അപ്പീലിൽ നാളെ വിധി