ധനകാര്യം

നിങ്ങള്‍ അന്യനാട്ടിലാണോ?, ആധാറിലെ മേല്‍വിലാസം മാറ്റാന്‍ അലയേണ്ട!, പുതിയ ഫീച്ചര്‍, ചെയ്യേണ്ടത് ഇത്രമാത്രം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: താമസ്സരേഖകളില്ലാത്തവര്‍ക്കും ഇനിമുതല്‍ എളുപ്പം ആധാറിലെ മേല്‍വിലാസം മാറ്റാം. കുടുംബനാഥന്റെ പേരിലേക്ക് ഓണ്‍ലൈനായി മേല്‍വിലാസം മാറ്റാന്‍ യുഐഡിഎഐ അനുമതി നല്‍കി.അപേക്ഷകനും കുടുംബനാഥനുമായുള്ള ബന്ധം വ്യക്തമാക്കുന്ന രേഖ നല്‍കി എളുപ്പത്തില്‍ ഓണ്‍ലൈനായി മേല്‍വിലാസം മാറ്റാനുള്ള സംവിധാനമാണ് ഒരുക്കിയത്.

കുടുംബങ്ങള്‍ക്ക് ഏറെ സഹായം ലഭിക്കുന്നതാണ് പുതിയ അപ്‌ഡേറ്റ് എന്ന് കേന്ദ്ര ഐടിമന്ത്രാലയം അറിയിച്ചു. കുടുംബനാഥന്റെ ബന്ധുക്കള്‍ക്ക്, ഉദാഹരണമായി ഭാര്യ, കുട്ടികള്‍ എന്നിവര്‍ക്ക് തങ്ങളുടെ പേരില്‍ ബന്ധപ്പെട്ട രേഖകളില്‍ ഇല്ലെങ്കിലും കുടുംബനാഥന്റെ പേരിലേക്ക് ആധാറിലെ മേല്‍വിലാസം അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കുന്നതാണ് പുതിയ സേവനം എന്ന് ഐടിമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം അപേക്ഷകനും കുടുംബനാഥനുമായുള്ള ബന്ധം വ്യക്തമാക്കുന്ന രേഖ നല്‍കണം. റേഷന്‍ കാര്‍ഡ്, കല്യാണ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് തുടങ്ങിയ രേഖകളാണ് ഇതിനായി സമര്‍പ്പിക്കേണ്ടത്. അപേക്ഷകനും കുടുംബനാഥനുമായുള്ള ബന്ധം വ്യക്തമാക്കുന്ന രേഖ ഇല്ലാത്ത പക്ഷം,  യുഐഡിഎഐയുടെ നിര്‍ദിഷ്ട മാതൃകയില്‍ കുടുംബനാഥന്‍ നല്‍കുന്ന സ്വയം സാക്ഷ്യപ്പെടുത്തലും രേഖയായി പരിഗണിക്കുമെന്നും യുഐഡിഎഐ അറിയിച്ചു.

വിവിധ കാരണങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്നവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് ഈ സേവനം. കുടുംബനാഥന്റെ പേരിലേക്ക് ഓണ്‍ലൈനായി മേല്‍വിലാസം മാറ്റാനാണ് അനുമതി നല്‍കിയത്. 18 വയസിന് മുകളിലുള്ള ഏതൊരാള്‍ക്കും കുടുംബനാഥന്‍ ആകാം. മേല്‍പ്പറഞ്ഞ വഴിയിലൂടെ കുടുംബനാഥന് മേല്‍വിലാസം ബന്ധുക്കള്‍ക്ക് കൈമാറാവുന്നതാണെന്നും മന്ത്രാലയം പറയുന്നു.

മൈ ആധാര്‍ പോര്‍ട്ടലില്‍ കയറി മേല്‍വിലാസം അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. കുടുംബനാഥന്റെ ആധാര്‍ നമ്പര്‍ നല്‍കിയാണ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. 50 രൂപയാണ് ഫീസായി ഈടാക്കുന്നത്. കുടുംബനാഥനെ ഇക്കാര്യം എസ്എംഎസ് ആയി അറിയിക്കും. മൈ ആധാര്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് കയറി കുടുംബനാഥന്‍ ഇതിന് സമ്മതം നല്‍കുന്നതോടെയാണ് നടപടികള്‍ പൂര്‍ത്തിയാവുക.

30ദിവസത്തിനകം കുടുംബനാഥന്‍ ഇതിന് സമ്മതം നല്‍കണം. 30 ദിവസത്തിനകം സമ്മതം നല്‍കാതിരിക്കുകയോ, നിരാകരിക്കുകയോ ചെയ്താല്‍ അപേക്ഷ റദ്ദാക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നിർണായകമായത് ഡിഎൻഎ ഫലം; അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് ഹൈക്കോടതി

75ലക്ഷം രൂപയുടെ ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കാമുകിയെ മടിയിലിരുത്തി ബൈക്കില്‍ അഭ്യാസപ്രകടനം, പ്രണയ ലീലകള്‍; യുവാവിനെ കൈയോടെ പൊക്കി- വീഡിയോ

'ഇന്ത്യൻ 2' വിന് പിന്നാലെ മൂന്നാം ഭാ​ഗമെത്തുമോ ? ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റ്

ഫീല്‍ഡ് ഒന്നും ചെയ്യേണ്ട, വരൂ, ഇംപാക്ട് പ്ലെയര്‍ ആവാം; ഗെയ്‌ലിനെ ക്ഷണിച്ച് കോഹ്‌ലി- വിഡിയോ