ധനകാര്യം

മുതിര്‍ന്ന പൗരന്മാര്‍ക്ക് ആശ്വാസം, പെന്‍ഷന്‍ സ്ലിപ്പ് ഇനി വാട്‌സ്ആപ്പില്‍; ചെയ്യേണ്ടത് ഇത്രമാത്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പെന്‍ഷന്‍കാര്‍ക്കായി പുതിയ സേവനം അവതരിപ്പിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. വാട്‌സ്ആപ്പ് വഴി പെന്‍ഷന്‍ സ്ലിപ്പ് നല്‍കുന്ന സേവനമാണ് അവതരിപ്പിച്ചത്. പ്രായത്തിന്റെ അവശത അനുഭവിക്കുന്നവര്‍ക്ക് വീട്ടില്‍ ഇരുന്ന് കൊണ്ട് തന്നെ പെന്‍ഷന്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ ഇതുവഴി സാധിക്കും.

നിലവില്‍ വാട്‌സ്ആപ്പ് വഴി അക്കൗണ്ട് ബാലന്‍സും സ്റ്റേറ്റ്‌മെന്റും അറിയുന്നതിനുള്ള സേവനം എസ്ബിഐ നല്‍കി വരുന്നുണ്ട്. ഇതിന് പുറമേയാണ് പെന്‍ഷന്‍കാര്‍ക്കായി പുതിയ സേവനം അവതരിപ്പിച്ചത്. വാട്‌സ്ആപ്പ് വഴി പെന്‍ഷന്‍ സ്ലിപ്പ് ലഭിക്കുന്നതാണ് പുതിയ സേവനം.  വാട്‌സ്ആപ്പില്‍ +91 9022690226 എന്ന നമ്പറിലേക്ക് “Hi” എന്ന സന്ദേശം അയച്ചാണ് സേവനം പ്രയോജനപ്പെടുത്തേണ്ടത്.

തുടര്‍ന്ന് ബാലന്‍സ്, മിനി സ്റ്റേറ്റ്‌മെന്റ്, പെന്‍ഷന്‍ സ്ലിപ്പ് ഇവയില്‍ ഏത് സേവനമാണ് ലഭിക്കേണ്ടത് എന്ന് തെരഞ്ഞെടുത്താണ് മുന്നോട്ടുപോകേണ്ടത്. പെന്‍ഷന്‍ സ്ലിപ്പാണ് വേണ്ടതെങ്കില്‍, ഏത് മാസത്തെയാണ് വേണ്ടത് എന്ന് രേഖപ്പെടുത്തി വിവരങ്ങള്‍ തേടാവുന്നതാണ്. ഇതിന് പിന്നാലെയാണ് പെന്‍ഷന്‍ സ്ലിപ്പ് ലഭ്യമാക്കുക.

ആദ്യം ബാങ്കിന്റെ വാട്‌സ് ആപ്പ് അക്കൗണ്ടുമായി രജിസ്റ്റര്‍ ചെയ്യണം. അതിനായി WAREG എന്ന് ടൈപ്പ് ചെയ്ത ശേഷം സ്വന്തം അക്കൗണ്ട് നമ്പര്‍ നല്‍കി 917208933148 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കണം. രജിസ്റ്റര്‍ ആയി എന്ന് കാണിച്ച് എസ്ബിഐ എസ്എംഎസ് ആയി തന്നെ മറുപടി നല്‍കും. കൂടാതെ +91 9022690226 എന്ന എസ്ബിഐ വാട്‌സ്ആപ്പ് നമ്പറില്‍ നിന്നും രജിസ്റ്റര്‍ ആയി എന്ന് കാണിച്ച് സന്ദേശവും ലഭിക്കും. തുടര്‍ന്ന് +91 9022690226 എന്ന നമ്പറിലേക്ക് “Hi” എന്ന സന്ദേശം അയച്ചാണ് ആവശ്യമായ സേവനം തേടേണ്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

മനോഹരം! പ്രചോദിപ്പിക്കുന്നത്... തെരുവില്‍ തിമിര്‍ത്ത് ആരാധകര്‍ (വീഡിയോ)

'പൃഥ്വിരാജിന്റെ കണ്ണിലെ ആത്മവിശ്വാസം നജീബിന് ചേരില്ല, കുറയ്‌ക്കാൻ ബോധപൂർവം ശ്രമിച്ചിരുന്നു'

കനത്ത മഴയില്‍ പള്ളി സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു, മൃതദേഹം പെട്ടിയോടെ പുറത്ത്

ജിഷ കൊലപാതകം: വധശിക്ഷയ്ക്കെതിരെ പ്രതിയുടെ അപ്പീലിൽ നാളെ വിധി