ധനകാര്യം

ഓഹരി വിപണി; അദാനിക്ക് ഇന്ന് നിര്‍ണായകം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വ്യാഴം, വെള്ളി ദിവസങ്ങളില്‍ കനത്ത ഇടിവ് നേരിട്ട അദാനി ഗ്രൂപ്പിന് ഇന്ന് നിര്‍ണായകം. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനികള്‍ക്ക് ഈ ആഴ്ചത്തെ വ്യാപാരം ആരംഭിക്കുന്ന ഇന്നും നഷ്ടം നേരിടുമോ എന്നതാണ് നിക്ഷേപകര്‍ ആശങ്കയോടെ ഉറ്റുനോക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ കഴിഞ്ഞ ദിവസങ്ങളിലെ പോലെ ഓഹരി വിപണിയെ ഒന്നാകെ ബാധിക്കുമെന്ന ചിന്തയാണ് നിക്ഷേപകരുടെ ആശങ്ക വര്‍ധിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഹിന്‍ഡന്‍ബര്‍ഗിന്റെ അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍ ഓഹരി വിപണിയെ അക്ഷരാര്‍ഥത്തില്‍ പിടിച്ചുലച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിലായി രാജ്യത്തെ ഓഹരി നിക്ഷേപകര്‍ക്ക് 10.73 ലക്ഷം കോടി രൂപയാണ് നഷ്ടമായത്.

അദാനി ഗ്രൂപ്പ് കമ്പനികളുടെ ചെയര്‍മാനായ ഗൗതം അദാനിയുടെ ആസ്തിയില്‍ നാലുലക്ഷം കോടി രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ ലോക സമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നിന്ന് ഗൗതം അദാനി ഏഴാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു