ധനകാര്യം

രൂപയ്ക്ക് തിരിച്ചടി; 41 പൈസ താഴ്ന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടിന് പിന്നാലെ രൂപയുടെ മൂല്യം ഇടിഞ്ഞു. ഇന്ന് ഡോളറിനെതിരെ 41 പൈസയുടെ നഷ്ടത്തോടെ 81 രൂപ 93 എന്ന നിലവാരത്തിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. 

ആഭ്യന്തര വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും സാമ്പത്തിക വളര്‍ച്ച ഇടിയുമെന്ന സാമ്പത്തിക സര്‍വ്വേ അനുമാനവുമാണ് മുഖ്യമായി രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്. വിനിമയത്തിന്റെ തുടക്കത്തില്‍ 81 രൂപ 61 പൈസ എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. 

വിനിമയത്തിന്റെ ഒരു ഘട്ടത്തില്‍ 82 രൂപയും കടന്ന് നീങ്ങിയെങ്കിലും 81 രൂപ 93 പൈസയില്‍ വ്യാപാരം അവസാനിക്കുകയായിരുന്നു. സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടിന് പുറമേ കയറ്റുമതിയെ അപേക്ഷിച്ച് ഇറക്കുമതി ഉയര്‍ന്നതും രൂപയെ സ്വാധീനിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ