ധനകാര്യം

റിലയന്‍സ് ഓഹരി വില സര്‍വകാല റെക്കോര്‍ഡില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില സര്‍വകാല റെക്കോര്‍ഡില്‍. വ്യാപാരത്തിനിടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില 2844.90ല്‍ എത്തിയതോടെയാണ് റെക്കോര്‍ഡ് ഇട്ടത്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ ആദ്യപാദ ഫലം ഈയാഴ്ച അവസാനം പുറത്തുവരാനിരിക്കേയാണ് ഓഹരി മുന്നേറ്റം. 

റിലയന്‍സ് ഗ്രൂപ്പിലെ സാമ്പത്തിക സേവന വിഭാഗമായ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിനെ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് വേര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരിയുടമകള്‍ക്കും റിലയന്‍സിന്റെ ഒരു ഓഹരിക്ക് ഒന്നുവീതം  (1: 1)  എന്ന നിലയില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ ഓഹരി ലഭിക്കും. ഇതും റിലയന്‍സിന്റെ വില ഉയരാന്‍ കാരണമായതായാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. 

ഇന്നലെ 2835 രൂപയ്ക്കാണ് റിലയന്‍സ് ക്ലോസ് ചെയ്തത്. ഇന്ന്  ഓഹരി വിലയില്‍ 0.5 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്നലെ ഓഹരി വിലയില്‍ ഉണ്ടായ മുന്നേറ്റത്തിലൂടെ റിലയന്‍സിന്റെ മൊത്തം ഓഹരി മൂല്യം 19.1 ലക്ഷം കോടി രൂപയായാണ് ഉയര്‍ന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി