ധനകാര്യം

ചൈന വീണ്ടും 10 കിലോമീറ്റര്‍ ആഴത്തില്‍ കുഴിയെടുക്കുന്നു; കാരണമിത്

സമകാലിക മലയാളം ഡെസ്ക്

ബീജിങ്: പ്രകൃതിവാതക ശേഖരം തേടി ചൈന വീണ്ടും ഖനനം നടത്തുന്നു. ഖനനത്തിനായി പതിനായിരം മീറ്റര്‍ (10 കിലോമീറ്റര്‍) ആഴത്തില്‍ കുഴിയെടുക്കാനാണ് ചൈന തീരുമാനിച്ചിരിക്കുന്നത്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ചൈന പ്രകൃതി വാതകം തേടി ഖനനം നടത്തുന്നത്.

ചൈന നാഷണല്‍ പെട്രോളിയം കോര്‍പ്പറേഷനാണ് ഇതിന്റെ നേതൃത്വം വഹിക്കുന്നത്. സിചുവാന്‍ പ്രവിശ്യയിലാണ് ഖനനം ആരംഭിച്ചത്. 10,520 മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്ത് ഖനനം നടത്താനാണ് പദ്ധതി.

മെയ് മാസത്തില്‍ സിന്‍ജിയാങ്ങിലും സമാനമായ നിലയില്‍ ചൈന നാഷണല്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ഖനനം ആരംഭിച്ചിരുന്നു. പരീക്ഷണാടിസ്ഥാനത്തിലായിരുന്നു അന്നത്തെ ഖനനം. ഖനനത്തിനായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്താനും മറ്റുമായിരുന്നു അന്നത്തെ പരീക്ഷണം.

എന്നാല്‍ സിചുവാനില്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. സിചുവാനില്‍ വലിയ തോതില്‍ ഷെയ്ല്‍ ഗ്യാസ് ശേഖരം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഖനനം.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു