ധനകാര്യം

കാനറ ബാങ്കിന് 3,535 കോടി രൂപ ലാഭം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ ത്രൈമാസത്തില്‍ കാനറ ബാങ്ക് 3,535 കോടി രൂപ അറ്റാദായം നേടി. 74.83 ശതമാനമാണ് വാര്‍ഷിക വര്‍ധന. മുന്‍ വര്‍ഷം ഈ കാലയളവില്‍ 2022 കോടി രൂപയായിരുന്നു അറ്റാദായം. പ്രവര്‍ത്തന ലാഭം 15.11 ശതമാനം വര്‍ധിച്ച് 7604 കോടി രൂപയിലെത്തി. ബാങ്കിന്റെ ആഗോള ബിസിനസ് 9.38 ശതമാനം വര്‍ധിച്ച് 20,80,141 കോടി രൂപയിലുമെത്തി. ഇക്കാലയളവില്‍ മൊത്തം 8,87,671 കോടി രൂപയുടെ വായ്പകളാണ് ബാങ്ക് വിതരണം ചെയ്തത്.

അറ്റ പലിശ വരുമാനം 27.72 ശതമാനം വര്‍ധിച്ച് 8,666 കോടി രൂപയിലെത്തി. അറ്റപലിശ മാര്‍ജിന്‍ 3.05 ശതമാനമായും ഉയര്‍ന്നു. സ്വര്‍ണ വായ്പകള്‍ 29.37 ശതമാനം വര്‍ധിച്ച് 1,29,800 കോടി രൂപയിലെത്തി. മൊത്ത നിഷ്‌ക്രിയ ആസ്തി 183 പോയിന്റുകള്‍ കുറച്ച് 5.15 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 91 പോയിന്റുകള്‍ കുറച്ച് 1.57 ശതമാനമായും ആസ്തി ഗുണമേന്മ മെച്ചപ്പെടുത്താന്‍ ബാങ്കിനു കഴിഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും അധികാരത്തിലെത്തിയാല്‍ 'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' തീര്‍ച്ചയായും നടപ്പിലാക്കും: അമിത് ഷാ

ഓവർനൈറ്റ് ഓട്‌സ് ഒരു ഹെൽത്തി ബ്രേക്ക്‌ഫാസ്റ്റ് ആണോ? ഈ തെറ്റുകൾ ചെയ്യരുത്

വിരാട് കോഹ്‌ലി അനുപമ നേട്ടത്തിന്റെ വക്കില്‍

പത്തനംതിട്ട ജില്ലയിലും പക്ഷിപ്പനി, താറാവുകള്‍ കൂട്ടത്തോടെ ചത്തു; നാളെ കലക്ടറുടെ നേതൃത്വത്തില്‍ യോഗം

'എന്നോട് ആരും പറയാത്ത കാര്യം, ചിമ്പുവിന്റെ വാക്കുകൾ ജീവിതത്തിൽ മറക്കില്ല': പൃഥ്വിരാജ്