ധനകാര്യം

വില കുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറുമായി ഏഥര്‍, ബുക്കിങ് ജൂലൈ മുതല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വില കുറഞ്ഞ സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ച് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി. 3 കിലോവാട്ട് ബാറ്ററി ശേഷിയുള്ള 450 എസ് ആണ് പുതിയ വേരിയന്റ്. ബംഗളൂരുവിലെ എക്‌സ് ഷോറൂം വില 1,29,999 രൂപ മുതല്‍.

ജൂലൈ മുതല്‍ 450 എസ് ബുക്കിങ് തുടങ്ങുമെന്ന് ഏഥര്‍ അറിയിച്ചു. നിലവിലുള്ള മോഡലുകളേക്കാള്‍ കൂടുതല്‍ ഫീച്ചറുകള്‍ 450 എസില്‍ ഉണ്ടാവുമെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഇന്ത്യന്‍ ഡ്രൈവിങ് സാഹചര്യങ്ങളില്‍ 115 കിലോമീറ്റര്‍ ആണ് കമ്പനി അവകാശപ്പെടുന്ന ചാര്‍ജ് ശേഷി. 90 കിലോമീറ്റര്‍ ആണ് വേഗം. 

കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി വെട്ടിക്കുറച്ച സാഹചര്യത്തില്‍ 450 എക്‌സിന്റെ വില പുതുക്കിയതായും ഏഥര്‍ അറിയിച്ചു. ഇന്നു മുതല്‍ 1,65,000 ആയിരിക്കും 450 എക്‌സിന്റെ ബേസ് പ്രൈസ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി