ധനകാര്യം

സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയുമില്ല!,'സെക്യൂരിറ്റി സെന്റര്‍'; മലയാളത്തിലും ലഭ്യമാവുന്ന പുതിയ ഫീച്ചര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. 'സെക്യൂരിറ്റി സെന്റര്‍' പേജ് എന്ന പേരിലാണ് പുതിയ ഫീച്ചര്‍. 

തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ ബോധവത്കരണം നല്‍കുന്ന സംവിധാനമാണ് സെക്യൂരിറ്റി സെന്റര്‍ പേജ്. ഒറ്റ വിന്‍ഡോയില്‍ തന്നെ സുരക്ഷയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും അടങ്ങുന്നതാണ് സംവിധാനം. തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ സുരക്ഷാ മാര്‍ഗങ്ങളെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്നതാണ് ഫീച്ചര്‍.

തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ വാട്‌സ്ആപ്പ് തന്നെ അവതരിപ്പിച്ച ഫീച്ചറുകള്‍ ഈ പേജ് വഴി ഉപയോക്താക്കളെ ഓര്‍മ്മിപ്പിക്കും. ഇതിലൂടെ സുരക്ഷ മെച്ചപ്പെടുത്താന്‍ കഴിയുമെന്നാണ് വാട്‌സ്ആപ്പ് പ്രതീക്ഷിക്കുന്നത്. ഇംഗ്ലീഷിന് പുറമേ മലയാളം ഉള്‍പ്പെടെ പത്തു പ്രാദേശിക ഭാഷകളിലും ഈ പേജ് ലഭ്യമാണ്. 

സ്വകാര്യത സംരക്ഷിക്കാന്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറുകള്‍, മെസേജുകളുടെ സംരക്ഷണം ഉറപ്പാക്കുന്ന എന്‍ഡു ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ തുടങ്ങിയ കാര്യങ്ങളാണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്. ഇതിന് പുറമേ തട്ടിപ്പുകളില്‍ വീഴാതിരിക്കാനുള്ള ടിപ്പുകളും ഇതില്‍ നല്‍കിയിട്ടുണ്ട്. ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങള്‍ അടക്കം വിശദമായാണ് സെക്യൂരിറ്റി സെന്ററില്‍ നല്‍കിയിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു