ധനകാര്യം

7.40 ശതമാനം പലിശ, ദമ്പതികള്‍ക്ക് മാസം 10,000 രൂപ വരെ സമ്പാദിക്കാം; പ്രധാന്‍ മന്ത്രി വയ വന്ദന യോജനയില്‍ ചേരാന്‍ ഇനി ദിവസങ്ങള്‍ മാത്രം

സമകാലിക മലയാളം ഡെസ്ക്

പ്രായമാകുമ്പോഴും മെച്ചപ്പെട്ട ജീവിതം നയിക്കുന്നതിന് ചെറുപ്പം മുതല്‍ തന്നെ സമ്പാദ്യശീലം നല്ലതാണ്. 60 വയസാകുമ്പോള്‍ മാസംതോറും ഗ്യാരണ്ടീഡ് റിട്ടേണ്‍ ലഭിക്കുന്നതിന് നിരവധി പദ്ധതികളുണ്ട്. ജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് പ്രധാന്‍ മന്ത്രി വയ വന്ദന യോജന.

ഈ പദ്ധതിയില്‍ ദമ്പതികള്‍ക്കും ചേരാം. മാസംതോറും പെന്‍ഷന്‍ പോലെ ഗ്യാരണ്ടീഡ് റിട്ടേണ്‍ ലഭിക്കും. 60 വയസിന് മുകളിലുള്ള ദമ്പതികള്‍ക്കാണ് ഈ പദ്ധതിയില്‍ ചേരാന്‍ സാധിക്കുക. 2020 മെയ് മാസത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഈ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയില്‍ ചേരാനുള്ള കാലാവധി ഈ മാര്‍ച്ച് 31ന് അവസാനിക്കുകയാണ്.

15 ലക്ഷം രൂപയാണ് പരമാവധി നിക്ഷേപിക്കാന്‍ കഴിയുന്ന തുക. 7.40 ശതമാനം വാര്‍ഷിക നിരക്കില്‍ പെന്‍ഷന്‍ ലഭിക്കുന്നതാണ് പദ്ധതി. ഭാര്യയും ഭര്‍ത്താവും 8,10,811 ലക്ഷം വീതം നിക്ഷേപിക്കുകയാണെങ്കില്‍ ഇരുവര്‍ക്കുമായി മാസം പതിനായിരം രൂപ പെന്‍ഷനായി ലഭിക്കും. ഈ പദ്ധതി അനുസരിച്ച് ഒരു നിക്ഷേപകന് മാസം പെന്‍ഷനായി പരമാവധി ലഭിക്കുക 5000 രൂപയാണ്. പത്തുവര്‍ഷമാണ് ഈ പദ്ധതിയുടെ കാലാവധി. പോളിസി കാലാവധി തീരുമ്പോള്‍ അടച്ച പണം റീഫണ്ടായും ലഭിക്കും.

പെന്‍ഷന്‍ തുക വാര്‍ഷികം, അര്‍ധവാര്‍ഷികം, ത്രൈമാസം എന്നീ രീതിയിലോ അല്ലെങ്കില്‍ മാസംതോറുമോ നിക്ഷേപകര്‍ക്ക് ലഭിക്കും. ഓണ്‍ലൈനായോ ഓഫ്ലൈനായോ ഒരാള്‍ക്ക് ഈ പദ്ധതിയില്‍ അംഗമാകാന്‍ സാധിക്കും. വര്‍ഷം 12000 രൂപ പെന്‍ഷനായി ലഭിക്കണമെങ്കില്‍ കുറഞ്ഞത് 1,56,658 രൂപയെങ്കിലും നിക്ഷേപിക്കണം.

പത്ത് വര്‍ഷ കാലാവധിയിലുള്ള പദ്ധതിയില്‍ നടത്തുന്ന തുടര്‍ച്ചയായ നിക്ഷേപം കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപകര്‍ക്ക് തിരികെ ലഭിക്കും. അതിനിടയില്‍ മരണം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് തുക നോമിനിക്ക് ലഭിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ