ധനകാര്യം

ഇടയ്ക്കിടെ യുപിഐ ഇടപാട് പരാജയപ്പെടുന്നുണ്ടോ?; പേയ്‌മെന്റ് നടത്താന്‍ സഹായിക്കുന്ന ആറു കാര്യങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

രോ ദിവസം കഴിയുന്തോറും യുപിഐ ഇടപാടുകള്‍ വര്‍ധിച്ച് വരികയാണ്. ഇടപാടുകള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും എന്നതാണ് യുപിഐ ഇടപാടുകള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കാന്‍ കാരണം. ഇടയ്‌ക്കെങ്കിലും യുപിഐ ഇടപാട് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യം എല്ലാവരും നേരിട്ട് കാണും. ഇതിന് പല കാരണങ്ങളുണ്ട്. 

യുപിഐ വഴി ഇടപാട് നടത്താമെന്ന പ്രതീക്ഷയില്‍ കൈയില്‍ ആവശ്യത്തിന് പണം കരുതാതെ പുറത്തിറങ്ങുമ്പോള്‍, യുപിഐ ഇടപാട് പരാജയപ്പെടുമ്പോഴാണ് എല്ലാവരും ബുദ്ധിമുട്ടി പോകുന്നത്. ഒന്നെങ്കില്‍ യുപിഐ ഇടപാട് ശരിയാകാന്‍ കാത്തുനില്‍ക്കും. അല്ലെങ്കില്‍ മറ്റു വഴികള്‍ തേടി ഇടപാട് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നതാണ് പതിവ്. ഇടപാട് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന് പല കാരണങ്ങള്‍ ഉണ്ട്. യുപിഐ പിന്‍ കൃത്യമല്ലാതെ വരിക, പണം സ്വീകരിക്കുന്നയാളുടെ അഡ്രസ് കൃത്യമല്ലാതെ വരിക, ബാങ്ക് സര്‍വര്‍ ഡൗണ്‍ ആകുക, ഇന്റര്‍നെറ്റ് പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി കാരണങ്ങള്‍ മൂലം യുപിഐ ഇടപാട് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരാം. ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ചില ടിപ്പുകള്‍ നോക്കാം.

1. പ്രതിദിന യുപിഐ ഇടപാട് പരിധി പരിശോധിക്കുന്നത് നല്ലതാണ്. ഒറ്റ യുപിഐ ഇടപാട് വഴി പരമാവധി കൈമാറാന്‍ സാധിക്കുക 25000 മുതൽ ഒരു ലക്ഷം രൂപ വരെയാണ്. ബാങ്കുകളുടെ അടിസ്ഥാനത്തിൽ പരിധിയിൽ വ്യത്യാസമുണ്ടാകും. ഈ പരിധി കടന്നാല്‍ പണം കൈമാറാന്‍ സാധിച്ചെന്ന് വരില്ല. അങ്ങനെ വരുമ്പോള്‍ അടുത്ത ഇടപാട് നടത്താന്‍ 24 മണിക്കൂര്‍ കഴിയുന്നത് വരെ കാത്തിരിക്കണം. ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് തന്നെ മുഴുവന്‍ പണവും കൈമാറാതെ, വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം കൈമാറാന്‍ ശ്രദ്ധിക്കുക. ഇത് ഇടപാട് സുഗമമമായി നടത്താന്‍ സഹായിക്കും.

2. ബാങ്ക് സര്‍വര്‍ തിരക്കിലാണ് എന്ന് കാണിക്കുന്നതാണ് പലപ്പോഴും ഇടപാട് പൂര്‍ത്തിയാക്കാന്‍ തടസ്സമായി നില്‍ക്കുന്ന മറ്റൊരു കാരണം. അതിനാല്‍ ഒരു ബാങ്ക് സര്‍വര്‍ ഡൗണായാലും ഇടപാട് പൂര്‍ത്തിയാക്കാന്‍ യുപിഐ ഐഡിയുമായി ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ബന്ധിപ്പിക്കുന്നത് നല്ലതാണ്.

3. ഇടപാടിന് മുന്‍പ് പണം സ്വീകരിക്കുന്നയാളുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍,ഐഎഫ്എസ് സി കോഡ് എന്നിവ പരിശോധിച്ച് ഉറപ്പാക്കുന്നത് നല്ലതാണ്. 

4. യുപിഐ പിന്‍ കൃത്യമായി നല്‍കുന്ന കാര്യത്തിലും ശ്രദ്ധിക്കണം. പിന്‍ കൃത്യമല്ലെങ്കില്‍ ഇടപാട് പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. പിന്‍ മറന്നുപോയാല്‍ ഫോര്‍ഗെറ്റ് യുപിഐ പിന്‍ ഓപ്ഷന്‍ തെരഞ്ഞെടുത്ത് പുതിയ പിന്‍ സെറ്റ് ചെയ്യാവുന്നതാണ്.

5. ഇന്റര്‍നെറ്റ് കണക്ഷന്‍ നോക്കുക. യുപിഐ ഇടപാടുകള്‍ സുഗമമായി നടത്തുന്നതിന് ഇന്റര്‍നെറ്റ് കണക്ഷന്‍ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. നെറ്റ് വര്‍ക്ക് കണക്ഷന്‍ മോശമാണെങ്കില്‍ ഇടപാട് പരാജയപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഹോട്ട്‌സ്‌പോട്ട് ഓണാക്കിയും മറ്റും പരസ്പരം ഇടപാട് പൂര്‍ത്തിയാക്കാവുന്നതാണ്. രണ്ടുപേരില്‍ ഒരാളുടെ നെറ്റ് വര്‍ക്ക് കണക്ഷന്‍ മെച്ചപ്പെട്ടതാണെങ്കില്‍ മാത്രമേ ഇത് സാധ്യമാകൂ.

6. ചെറിയ ഇടപാടുകള്‍ക്ക് യുപിഐ ലൈറ്റ് ഉപയോഗിക്കുന്നത് നല്ലതാണ്. 200 രൂപ വരെയുള്ള ഇടപാടുകളാണ് ലൈറ്റ് വഴി ചെയ്യാന്‍ സാധിക്കുക. യുപിഐ പിനിനെയും ബാങ്ക് സര്‍വറിനെയും ആശ്രയിക്കാതെ ഇടപാട് നടത്താന്‍ സാധിക്കും എന്നതാണ് ലൈറ്റിന്റെ പ്രത്യേകത.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

കോഴിക്കോട് പെൺകുട്ടിയുടെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം

23 ദിവസം കൊണ്ട് ബിരുദഫലം പ്രസീദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി

അനധികൃത ഗ്യാസ് ഫില്ലിങ് യൂണിറ്റില്‍ പൊട്ടിത്തെറി; കേസ്

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്