ധനകാര്യം

വിവരങ്ങള്‍ ചോര്‍ന്നതായി സംശയം ഉണ്ടോ?, ആധാര്‍ ബയോമെട്രിക് വിവരങ്ങള്‍ ലോക്ക് ചെയ്യാം, അറിയേണ്ടത് ഇത്രമാത്രം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടു പോയാലോ, ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നതായി സംശയം തോന്നിയാലോ ആശങ്കപ്പെടേണ്ട കാര്യമില്ല. ഉപയോക്താവിന്റെ സുരക്ഷ ഉറപ്പാക്കാനും സ്വകാര്യത നിലനിര്‍ത്താനും ബയോമെട്രിക് വിവരങ്ങള്‍ ലോക്ക് ചെയ്ത് വെയ്ക്കാനുള്ള ഫീച്ചര്‍ യുഐഡിഎഐ അവതരിപ്പിച്ചിട്ടുണ്ട്. 

ബയോമെട്രിക് വിവരങ്ങള്‍ ലോക്ക് ചെയ്യുന്നതോടെ, ഫിംഗര്‍ പ്രിന്റ്‌സ്, ഐറിസ് സ്‌കാന്‍ തുടങ്ങിയവ ഉപയോഗിക്കാന്‍ സാധിക്കില്ല. അതായത് ഐഡന്റിന്റി തെളിയിക്കുന്നതിന് ഇവ ഉപയോഗിക്കാന്‍ സാധിക്കില്ല എന്ന് സാരം. ബയോമെട്രിക് വിവരങ്ങള്‍ ലോക്ക് ചെയ്യുന്നവിധം ചുവടെ:

ആധാര്‍ എന്‍ റോള്‍മെന്റ് സെന്ററില്‍ പോയോ ആധാര്‍ പോര്‍ട്ടലില്‍ കയറി ഓണ്‍ലൈന്‍ ആയോ ബയോമെട്രിക് വിവരങ്ങള്‍ ലോക്ക് ചെയ്യാന്‍ സാധിക്കും

ഓണ്‍ലൈനായി ലോക്ക് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ 'https://uidai.gov.in/.' എന്ന യുഐഡിഎഐ സൈറ്റില്‍ ആദ്യം കയറുക

'Lock/Unlock Biometrics' ഓപ്ഷന്‍ കണ്ടെത്തി ക്ലിക്ക് ചെയ്ത് മുന്നോട്ടുപോകുക

ആധാര്‍ നമ്പര്‍ നല്‍കുക

പേജില്‍ വരുന്ന സെക്യൂരിറ്റി കോഡ് നല്‍കി വെരിഫൈ ചെയ്യുക

മൊബൈല്‍ നമ്പറില്‍ വരുന്ന ഒടിപി നല്‍കുക


ലോക്ക് യുവര്‍ ബയോമെട്രിക്‌സ് ഓപ്ഷന്‍ തെരഞ്ഞെടുത്ത് ബയോമെട്രിക്‌സ് ലോക്ക് ചെയ്യുക

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം ; രണ്ടു ലക്ഷം രൂപ പിഴ

ബൂത്തില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പരിശോധന, മുസ്ലീം സ്ത്രീകളുടെ മുഖാവരണം മാറ്റി; മാധവി ലതയ്‌ക്കെതിരെ കേസ്; വീഡിയോ

കാനില്‍ ഇന്ത്യന്‍ വസന്തം, പ്രദര്‍ശനത്തിനെത്തുന്നത് എട്ടു ചിത്രങ്ങള്‍; അഭിമാനമായി കനിയും ദിവ്യപ്രഭയും

കൊല്ലത്ത് വനിതാ ഡോക്ടര്‍ക്ക് ആശുപത്രിയില്‍വച്ച്‌ മുഖത്തടിയേറ്റു; പൊലീസ് കേസ് എടുത്തില്ലെന്ന് ആരോപണം

മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് സ്വാതി മലിവാളിനെ കെജരിവാളിന്റെ പിഎ തല്ലി; രാഷ്ട്രീയ വിവാദം