ധനകാര്യം

എമര്‍ജന്‍സി സ്‌റ്റോപ് സിഗ്‌നല്‍, ഡ്യുവല്‍ ചാനല്‍ എബിഎസ്; ബുള്ളറ്റിനോട് മത്സരിക്കാന്‍ ഹോണ്ട, സിബി 350 'കരുത്തന്‍'

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുതിയ സിബി 350 മോട്ടോര്‍സൈക്കിള്‍ പ്രമുഖ വാഹന നിര്‍മാതാക്കളായ ഹോണ്ട പുറത്തിറക്കി. റോയല്‍ എന്‍ഫീല്‍ഡിനോട് നേരിട്ട് മത്സരിക്കാന്‍ ലക്ഷ്യമിട്ടാണ് ഹോണ്ട പുതിയ മോഡല്‍ പുറത്തിറക്കിയത്. 

ഡിഎല്‍എക്‌സ്, ഡിഎല്‍എക്‌സ് പ്രോ എന്നി വേരിയന്റുകളിലാണ് ഹോണ്ട സിബി 350 അവതരിപ്പിച്ചത്. സിബി350 ഡിഎല്‍എക്‌സിന് 1,99,990 രൂപയാണ് എക്‌സ് ഷോറൂം വില. എന്നാല്‍ ഡിഎല്‍എക്‌സ് പ്രോവിന് വീണ്ടും വില ഉയരും. 2,17,800 രൂപയാണ് എക്‌സ് ഷോറൂം വില.

സിബി 350ന് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ആയി അസാധാരണമായ സാമ്യമുണ്ട്. വൃത്താകൃതിയിലുള്ളതാണ് ഹെഡ്‌ലൈറ്റ്.കണ്ണുനീര്‍ തുള്ളി ആകൃതിയിലുള്ള ഇന്ധന ടാങ്ക് ആണ് മറ്റൊരു പ്രത്യേകത. ടാന്‍ ലെതര്‍ സ്‌റ്റൈല്‍ കവറുകളുള്ള സ്പ്ലിറ്റ് സീറ്റുകളാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. 

ടെലിസ്‌കോപ്പിങ് ഫ്രണ്ട് ഫോര്‍ക്കും ക്രോം എക്‌സ്‌ഹോസ്റ്റും ഫെന്‍ഡറും സീറ്റുകളുമെല്ലാം ബൈക്കിന് ക്ലാസിക് ലുക്ക് സമ്മാനിക്കുന്നു. എമര്‍ജന്‍സി സ്‌റ്റോപ് സിഗ്‌നല്‍, ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയ ഫീച്ചറുകളും ഇതിനുണ്ട്. മുന്നില്‍ 310 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 240 എംഎം ഡിസ്‌ക് ബ്രേക്കുമാണ്. ഡ്യുവല്‍ ചാനല്‍ എബിഎസാണ് ബൈക്കില്‍ ഉപയോഗിക്കുന്നത്. 

20.78 ബിഎച്ച്പിയും 30 എന്‍എമ്മും നല്‍കുന്ന 348.36 സിസി, എയര്‍ കൂള്‍ഡ് എഞ്ചിനാണ് 350 ന് കരുത്ത് പകരുന്നത്. ഇത് ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യാത്ര അവിസ്മരണീയം'... സുനില്‍ ഛേത്രി വിരമിക്കുന്നു

പത്ത് വര്‍ഷത്തെ ബ്ലൂ റെസിഡന്‍സി വിസ അവതരിപ്പിച്ച് യുഎഇ, ആര്‍ക്കെല്ലാം അപേക്ഷിക്കാം?, വിശദാംശങ്ങള്‍

അപൂര്‍വ സസ്യങ്ങളില്‍ നിന്ന് ഔഷധക്കൂട്ട്; വെരിക്കോസ് വെയ്നും അകാലനരയും അകറ്റാൻ നാട്ടുവൈദ്യം

പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ഗവര്‍ണറുടെയും ശമ്പളം അറിയണോ?; ഇതാ പട്ടിക

'ഇന്ത്യ ചന്ദ്രനില്‍ വരെ എത്തി, പാകിസ്ഥാനില്‍ ഇപ്പോഴും കുട്ടികള്‍ ഗട്ടറില്‍ വീണ് മരിക്കുന്നു'; വിമര്‍ശനവുമായി പാക് നേതാവ്