ധനകാര്യം

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന റിട്ടേണ്‍; എസ്ബിഐ സ്‌കീമിന്റെ സമയപരിധി നീട്ടി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുതിര്‍ന്ന പൗരന്മാര്‍ക്കായി അവതരിപ്പിച്ച സ്‌പെഷ്യല്‍ എഫ്ഡി സ്‌കീം വീ കെയറിന്റെ സമയപരിധി നീട്ടി. ഉയര്‍ന്ന പലിശ ലഭിക്കുന്ന ഈ സ്‌കീമിന്റെ കാലാവധി 2024 മാര്‍ച്ച് 31 വരെയാണ് നീട്ടിയത്. ഈ സ്‌കീം അനുസരിച്ച് പുതിയ നിക്ഷേപം നടത്താനും കാലാവധി കഴിഞ്ഞ നിക്ഷേപങ്ങള്‍ പുതുക്കാനും സാധിക്കും.

2020 മെയ് മാസമാണ് ഈ സ്‌കീം ആദ്യമായി അവതരിപ്പിച്ചത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന റിട്ടേണ്‍ വാഗ്ദാനം ചെയ്യുന്ന തരത്തിലാണ് ഈ സ്‌കീം കൊണ്ടുവന്നത്. ഈ സ്‌കീം അനുസരിച്ച് 7.5 ശതമാനം വരെയാണ് വാര്‍ഷിക പലിശ ലഭിക്കുന്നത്. 

എസ്ബിഐ വെബ്‌സൈറ്റ് പ്രകാരം മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ഥിരനിക്ഷേപങ്ങള്‍ക്ക് 0.50% അധിക പലിശ നിരക്കാണ്  ലഭിക്കുക. 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള വീ കെയര്‍ ഫിക്‌സഡ് ഡിപ്പോസിറ്റുകളില്‍ 7.50% പലിശ നിരക്ക് ആണ് നിക്ഷേപകര്‍ക്ക് ലഭിക്കുക. പ്രതിമാസത്തിലോ, മൂന്ന് മാസം കൂടുമ്പോഴോ, അര്‍ദ്ധ വാര്‍ഷികത്തിലോ അല്ലെങ്കില്‍ വാര്‍ഷിക അടിസ്ഥാനത്തിലോ ആണ് വീ കെയര്‍ സ്‌കീമില്‍ പലിശ ലഭിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

ലൈംഗികാരോപണത്തില്‍ മോദിയുടെ പേര് പറഞ്ഞാല്‍ നൂറ് കോടി; ശിവകുമാറിനെതിരെ ബിജെപി നേതാവ്

ജി പി ഹിന്ദുജ ബ്രിട്ടനിലെ ഏറ്റവും സമ്പന്നന്‍, ഋഷി സുനകിന്റെ സമ്പത്തിലും വര്‍ധന

'ബുദ്ധിയാണ് സാറെ ഇവന്റെ മെയിൻ!' ഉത്തരക്കടലാസ് കണ്ട് കണ്ണുതള്ളി അധ്യാപിക, അ‍ഞ്ച് മാർക്ക് കൂടുതൽ; വൈറൽ വിഡിയോ

'എകെജി സെന്ററില്‍ എത്തിയപ്പോഴേക്കും സമരം അവസാനിപ്പിച്ചിരുന്നു; സോളാറില്‍ ഇടനിലക്കാരനായിട്ടില്ല'