ധനകാര്യം

ആദ്യദിനം സ്വപ്‌ന തുല്യമായ നേട്ടം; ടാറ്റ ടെക്‌നോളജീസ് ഓഹരി 500ല്‍ നിന്ന് 1400ലേക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ആദ്യ വ്യാപാരദിനത്തില്‍ തന്നെ ഓഹരിയുടമകള്‍ക്ക് സ്വപ്‌ന തുല്യമായ നേട്ടം നല്‍കി ടാറ്റ ടെക്‌നോളജീസ് ലിമിറ്റഡ്. പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ശേഷം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ഷെയര്‍ ആദ്യദിനത്തിലെ വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 180 ശതമാനം വരെ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. 

500 രൂപയാണ് ടാറ്റ ടെക്‌നോളജീസിന്റെ ഇഷ്യു വില. വ്യാപാരത്തിന്റെ ഒരുഘട്ടത്തില്‍ 180 ശതമാനം വര്‍ധനയോടെ 1400 രൂപയിലേക്കാണ് ഓഹരി വില കുതിച്ചത്. നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ 1200 രൂപയ്ക്കും ബിഎസ്ഇയില്‍ 1199 രൂപയ്ക്കുമാണ് ടാറ്റ ടെക്‌നോളജീസ് വ്യാപാരം തുടങ്ങിയത്. ഇഷ്യു വിലയേക്കാള്‍ 140 ശതമാനം കുതിപ്പാണ് ലിസ്റ്റ് ചെയ്ത സമയത്ത് രേഖപ്പെടുത്തിയത്. ബിഎസ്ഇയില്‍ കമ്പനിയുടെ വിപണി മൂല്യം 54,353 കോടി രൂപയാണ്. 

രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ടാറ്റ ഗ്രൂപ്പില്‍ നിന്ന് ഒരു കമ്പനി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നത്.  നവംബര്‍ 22 മുതല്‍ 24 വരെ നടന്ന ഐപിഒ, ഇഷ്യൂ ഓപ്പണ്‍ ചെയ്ത് 36 മിനിറ്റിനുള്ളില്‍ പൂര്‍ണമായും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയിലിലൂടെ നടന്ന ഐപിഒയില്‍ 3042.51 കോടി രൂപയാണ് സമാഹരിച്ചത്.  ഓഫര്‍ ഫോര്‍ സെയിലായതുകൊണ്ടുതന്നെ ടാറ്റ ടെക്‌നോളജീസിന് പണമൊന്നും ലഭിക്കില്ല.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന

'ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുകയാണ്, ഇതൊരു താക്കീതാണ്'; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ