ധനകാര്യം

2000 രൂപയുടെ നോട്ടുകള്‍ മാറിയില്ലേ, പേടിക്കേണ്ട വഴിയുണ്ട് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2000 രൂപയുടെ നോട്ടുകള്‍ ബാങ്കില്‍ മാറ്റാനുള്ള അവസാന തിയതി ഇന്നവസാനിക്കും. നേരത്തെ സെപ്തംബര്‍ 30 വരെയായിരുന്നു നോട്ടുകള്‍ മാറ്റാനുള്ള സമയം ആര്‍ബിഐ അനുവദിച്ചിരുന്നത്. പിന്നീട് ഒരാഴ്ച കൂടി നീട്ടുകയായിരുന്നു. 

സമയ പരിധി അവസാനിച്ചാലും റിസര്‍വ് ബാങ്കിന്റെ 19 റീജ്യണല്‍ ഓഫീസുകള്‍ വഴി നോട്ടുകള്‍ മാറാം. നേരിട്ട് പോകാന്‍ കഴിയാത്തവര്‍ക്ക് പോസ്റ്റ് ഓഫീസ് വഴിയും നോട്ടുകള്‍ മാറാന്‍ കഴിയും. 

3.43 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകള്‍ ആണ് പ്രചാരണത്തിലുണ്ടായിരുന്നതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 12,000 കോടി രൂപയുടെ നോട്ടുകളാണ് ഇനി തിരികെയെത്താനുള്ളത്. തിരികെ മാറ്റി വാങ്ങാനുള്ള സൗകര്യം ഒരുക്കിയത് മെയ് 23 മുതലാണ്. സെപ്തംബര്‍ 29 വരെയുള്ള കണക്കനുസരിച്ച് 14000 കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ ഒഴികെ അവശേഷിക്കുന്ന നോട്ടുകള്‍ മുഴുവന്‍ തിരികെ എത്തി. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ഇനി വെറും മാക്സ് അല്ല, ഡോ.മാക്സ്; പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി അമേരിക്കയിലെ സർവകലാശാല

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു